ആ സിനിമ ഉപേക്ഷിച്ചത് സുര്യക്കും ദുൽഖറിനും കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടമോ ?

പരാജയ ചിത്രമായ കങ്കുവയ്ക്ക് ശേഷം, സൂര്യയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആവശ്യമായിരുന്നു.

സുധ കൊങ്ങര സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് പരാശക്തി. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ പേര് കൊണ്ട് ഉണ്ടായ വിവാദങ്ങളിൽ പരാശക്തി വാർത്തകളിൽ നിറഞ്ഞിരുന്നു . 1952-ലെ ക്ലാസിക് ശിവാജി ഗണേശൻ സിനിമയുടെ അതേ പേര് ആണ് പ്രസക്തി അതിനാൽ ചിത്രത്തിൽ ഇതു ഉപയോഗിക്കുന്നതിന് വിലക്ക് നൽകണം എന്നായിരുന്നു ശിവാജി സോഷ്യൽ വെൽഫെയർ അസോസിയേഷൻ പറഞ്ഞിരുന്നത്. ഈ ടൈറ്റിൽ വീണ്ടും ഉപയോഗിക്കുന്നത് അതിൻ്റെ പാരമ്പര്യത്തെ ദുർബലപ്പെടുത്തുമെന്ന് അസോസിയേഷൻ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വിവാദങ്ങൾക്കിടയിൽ, കഴിഞ്ഞ ദിവസം പരാശക്തിയുടെ ടീസർ എത്തിയിരുന്നു. ശിവകാർത്തികേയൻ നായകനായ ചിത്രത്തിൽ ശ്രീലേല, രവി മോഹൻ (ജയം രവി ), അഥർവ്വ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ രവി മോഹൻ പ്രതിനായക വേഷത്തിൽ ആണ് എത്തുന്നത് എന്ന അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. 1965ലെ ഹിന്ദി വിരുദ്ധ സമരത്തെ ആസ്പദമാക്കിയാണ് പരാശക്തി ഒരുക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.


അതേസമയം സുരറൈ പോട്രൂ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സുധ കൊങ്ങരയുടെ സൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ചിത്രത്തിൽ സൂര്യ കൂടാതെ ദുൽഖർ സൽമാൻ, നസ്രിയ ഫഹദ്, വിജയ് വർമ്മ എന്നിവരായിരുന്നു ആദ്യം കാസ്റ്റിംഗിൽ ഉണ്ടായിരുന്നത്. സൂര്യയും ദുൽഖറും ഒന്നിക്കുന്നു എന്നുള്ള വാർത്തകൾ ആരാധകരെ ആവേശത്തിലാക്കിയെങ്കിലും, ചിത്രത്തിന്റെ പിന്നീട് ഉള്ള ചർച്ചയിൽ സൂര്യ ഇതിൽ നിന്നും പിന്മാറുകയും ഡേറ്റ് പ്രെശ്നം മൂലം ദുൽഖർ സൽമാൻ ചിത്രത്തിൽ നിന്നും ഒഴുവാക്കുകയൂം ചെയ്തിരുന്നു. ഇതിന് ശേഷം കാസ്റ്റിംഗിൽ മാറ്റം വരുത്തിയിരുന്നു ശിവകർത്തികേയനും രവി മോഹനും ചിത്രത്തിലേക്ക് എത്തുന്നത്.

സൂര്യ നായകനായ കങ്കുവ, സൂരറൈ പോട്രുവിൻ്റെ ഹിന്ദി റീമേക്കായ സർഫിറ എന്നിവ കാരണം ഈ പ്രോജക്റ്റ് വൈകുകയായിരുന്നു. ആദ്യം സൂര്യ 43 എന്ന താൽക്കാലിക പേര് നൽകിയ ചിത്രം 2D എൻ്റർടൈൻമെൻ്റ്, മീനാക്ഷി സിനിമാസ് എന്നിവയുടെ ബാനറുകളിൽ സൂര്യയും സുധയും ചേർന്നാണ് നിർമ്മിക്കാൻ പദ്ധതിയിട്ടത്. ആദ്യം ചിത്രത്തിന് പുറനാനൂർ എന്നായിരുന്നു പേര് നൽകിയത്. നായകനായി സൂര്യ, നായിക നസ്രിയ , വില്ലനായി വിജയ് വർമയും , അഥർവയുടെ വേഷം ദുൽഖർ സൽമാൻ എന്നായിരുന്നു ആദ്യം വന്ന വാർത്ത.


എന്നാൽ പരാശക്തിയുടെ ടീസർ ഇറങ്ങിയതിനു പിന്നാലെ സുര്യക്കും ദുൽഖറിനും കരിയറിലെ വലിയൊരു നഷ്ടമാണ് ഈ ചിത്രം ഉപേക്ഷിച്ചതെന്ന അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ശിവകാർത്തികേയന്റെ കഥാപാത്രം സൂര്യക്ക് അനുയോജ്യമാകും വിധം നിർമ്മിച്ചതാണെന്ന് ടീസർ കണ്ടവർ പറയുന്നുണ്ട്. പരാജയ ചിത്രമായ കങ്കുവയ്ക്ക് ശേഷം, സൂര്യയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആവശ്യമായിരുന്നു. കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോയുടെ ഒപ്പം പരാശക്തി കൂടെ എത്തുമായിരുന്നെങ്കിൽ സൂര്യയുടെ ഒരു ഗെയിം ചേഞ്ചർ ആകുമായിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രയങ്ങൾ

സാങ്കേതികമായി മിഴിവുള്ളതും ശ്രദ്ധേയവുമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ഇത്തരമൊരു പ്രോജക്റ്റിൽ നിന്ന് പിന്മാറിയത് സൂര്യയ്ക്ക് നഷ്ടം തന്നെയാണ്.

പരാശക്തിയുടെ ഷൂട്ടിംഗ് 2025 ജൂണിലോ ജൂലൈയിലോ പൂർത്തിയാകുമെന്നാണ് നിർമ്മാതാവ് പറയുന്നത്. ഡോൺ പിക്‌ചേഴ്‌സാണ് പരാശക്തി നിർമ്മിക്കുന്നത്. ജിവി പ്രകാശ് ആണ് സംഗീത സംവിധാനം. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ഇൻഡസ്ട്രിയിലെ മികച്ച സാങ്കേതിക വിദഗ്ധർ ക്രൂവിൽ ഉൾപ്പെടുന്ന ചിത്രം ഒരു മഹാ വിജയമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ .

ഇതിനിടെ സംഗീത സംവിധയകനും നടനുമായ വിജയ് ആൻ്റണിയുടെ പുതിയ ചിത്രത്തിന്റെയും പേര് പരാശക്തി എന്ന് നൽകിയതും വാർത്തയിൽ ഇടം നേടി. രണ്ടു ചിത്രങ്ങളുടെയും നിർമ്മാതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നതിനിടയിൽ, ഇരു കൂട്ടരും തങ്ങളുടെ ചിത്രത്തിന് 'പരാശക്തി 'എന്ന് പേരിടാൻ സാധുവായ അധികാരമുണ്ടെന്ന് പ്രസ്താവിക്കുന്ന ഔദ്യോഗിക രേഖകൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു .

Related Articles
Next Story