നായകൻ നല്ലവനോ വില്ലനോ ?തഗ് ലൈഫിലെ കഥാപത്രത്തെക്കുറിച്ച് കുറിച്ച് കമൽ ഹാസൻ

കോളിവുഡിൽ ഈ വർഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തഗ് ലൈഫ്. ചിത്രം ഈ വർഷം ജൂൺ 5 ന് തിയേറ്ററുകളിൽ എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ തഗ് ലൈഫിനെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപത്രത്തെക്കുറിച്ച് കമൽ ഹാസൻ പറഞ്ഞ കാര്യങ്ങളാണ് ശ്രെദ്ധ നേടുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.
''നായകനിൽ, നായകൻ നല്ല ആളാണോ ചീത്തയാണോ എന്ന ചോദ്യം ഉണ്ടായിരുന്നു. അതുപോലെ, തഗ് ലൈഫും ഇതേ പ്രമേയം ആണ് ചർച്ച ചെയ്യുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ നല്ലവനാണോ വില്ലനാണോ ചോദിച്ചാൽ അതിന് ഉത്തരം ഇല്ല. നല്ലതും മോശവും ചേർന്നതാണ് എന്ന് പറയാം.സിനിമ കണ്ടതിനുശേഷവും നായകൻ നന്മയും തിന്മയും ഇടകലർന്നതാണെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കാം," താരം കൂട്ടിച്ചേർത്തു.
തൻ്റെ ഐക്കണിക് ചിത്രമായ നായകനുമായുള്ള സാമ്യത്തെ കുറിച്ചും താരം ചില വിശദാംശങ്ങൾ വെളിപ്പെടുത്തി.എന്നാൽ ചർച്ചയിൽ ചിത്രത്തെക്കുറിച്ച് കൂടുതൽ പറയാതിരിക്കാൻ കമൽഹാസൻ ശ്രദ്ധിച്ചു.
ശക്തിവേൽ നായ്ക്കർ എന്ന ഗുണ്ടാസംഘത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.. ബോംബെ അധോലോക നായകൻ വരദരാജൻ മുതലിയാരുടെ ജീവിതത്തെ ആസ്പദമാക്കി ഹോളിവുഡ് ക്ലാസിക് ദി ഗോഡ്ഫാദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇത്. ഐകോണിക് കഥാപാത്രമായ നായകന് ശേഷം, 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്.ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് കമൽ അവസാനമായി എത്തിയ ചിത്രം. ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ് എന്നിവരും ഉണ്ടായിരുന്നു. കൽകിയിലും വളരെ പ്രധാനപ്പെട്ട വേഷത്തിൽ താരം എത്തിയിരുന്നു.