ഇത് കുട്ടി സയീദ് മസൂദോ ? എമ്പുരാനിലെ ഒൻമ്പതാമത്തെ കഥാപാത്രം

എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ അപ്ഡേറ്റ് ഇപ്പോൾ ഒൻമ്പതാമത്തെ കഥാപാത്രം വരെ എത്തി നിൽക്കുകയാണ്. 36 കഥാപാത്രങ്ങളെ പതിനെട്ട് ദിവസം കൊണ്ട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പ്രൊമോഷൻ രീതിയാണ് എമ്പുരാൻ അണിയറപ്രവർത്തകർ കൊണ്ട് വന്നത്. കഥാപാത്രങ്ങൾ ചെയ്ത താരങ്ങളുടെ എക്സ്പീരിയൻസ് ആണ് വിഡിയോയിൽ ഉള്ളത്.
തെലുങ്കിലെ സലാർ ഫെയിം കാർത്തികേയ ദേവ് അവതരിപ്പിക്കുന്ന സയീദ് എന്ന കഥാപാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോ. സലാറിൽ പൃഥ്വിരാജ് അവതരിപ്പിച്ച വരദരാജ മന്നാറുടെ ചെറുപ്പകാലമാണ് കാർത്തികേയ ചെയ്തത്. സിനിമയിലെ കാർത്തികേയയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെയാണ് സയീദ് മസൂദിന്റെ ചെറുപ്പകാലം ചെയ്യാൻ കാരത്തികേയ എത്തുന്നത്. . എമ്പുരാന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെ ആഘോഷിക്കുന്ന ആരാധകരും ഈ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ്.