ടോക്സിക്ക് ഉപേക്ഷിച്ചോ? കാരണം വെക്തമാക്കി അണിയറ പ്രവർത്തകർ.
കെജിഎഫ്: ചാപ്റ്റർ 2 ൻ്റെ വൻ വിജയത്തിന് ശേഷം, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ടോക്സിക് അടുത്തിടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കാരണം സിനിമ ആരാധകർക്കിടയിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. സോഷ്യൽ മീഡിയയിൽ ടോക്‌സിക് ഉപേക്ഷിച്ചുവെന്ന ഊഹാപോഹങ്ങൾ ഉണ്ടായതാണ് ഇതിനു കാരണം. ഇത്തരമൊരു വ്യാജ വാർത്തയെ തുടർന്ന് ആരാധകർക്കിടയിൽ വലിയ നിരാശകൾ ഉണ്ടായിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അറിയിച്ചുകൊണ്ടുള്ള വാർത്തകൾ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കാൻ ഒരുങ്ങുന്ന വേളയിൽ ആണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വിട്ടത്. പാൻ-ഇന്ത്യൻ ചിത്രമായി ഇറങ്ങുന്ന ടോക്സിക് 2025-ൽ തിയേറ്റർ റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയെ അവതരിപ്പിക്കുന്ന ടോക്സിക് കെവിഎൻ പ്രൊഡക്ഷൻസിനും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിനും കീഴിൽ വെങ്കട്ട് കെ നാരായണയും യാഷും ചേർന്നാണ് നിർമ്മിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഒരു ശരിയായ പാൻ-ഇന്ത്യ ചിത്രമായിരിക്കും ഇത്.
KGF ചാപ്റ്റർ 2-ന് ശേഷം എത്തുന്ന ചിത്രമെന്ന നിലയിൽ ടോക്സിക്കിന് പ്രതീക്ഷകൾ വളരെ കൂടുതലാണ്. യാഷിൻ്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്, അദ്ദേഹത്തിൻ്റെ അവസാന ചിത്രമായ കെജിഎഫ് 2 100 കോടി ബജറ്റിലാണ് ഇറങ്ങിയത്.