'' നിഷ്കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ല, ഈ നാടിന്‍റെ ലൈംഗീക ദാരിദ്ര്യത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് '': ഹണി റോസിനെതിരെ നടി ഫറാ ഷിബില
വ്യവസായി പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നടത്തുന്ന നിയമ പോരാട്ടമാണ് ഇപ്പോൾ എങ്ങും ചർച്ചയാകുന്നത്. ഹണി റോസിനെതിരെ അപകീർത്തികരമായ അശ്ലീല ദ്വയാർത്ഥ പരാമർശം നടത്തുന്ന ബോബി ചെമ്മണ്ണൂരിനെതിരെ തരാം കഴിഞ്ഞ ദിവസം പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ വിഷയത്തിൽ ഹണി റോസിന് വൻ തോതിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. മലയാള സെയ്‌നിമ താരങ്ങളുടെ സംഘടനയായ അമ്മയും, താരങ്ങളും , സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് അടക്കം നിരവധി ആളുകൾ താരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഹണിയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും, എന്നാല്‍ അതിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ എതിര്‍ അഭിപ്രായമുണ്ട് എന്നുമാണ് നടി ഫറാ ഷിബില പറയുന്നത്. തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഫറയുടെ പ്രതികരണം.
“എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉൽഘാടനം ചെയ്യുന്നു " -അത്രയും നിഷ്കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ല. മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയിൽ ഗെയ്സനെയും ഈ നാടിന്‍റെ ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്,വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്?
ധാർമികമായി തെറ്റല്ലാത്തതൊന്നും രാഷ്ട്രീയമായി ശെരിയാകണമെന്നില്ല ''.എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ ഫറാ ഷിബില പറയുന്നത്.
ഫറാ നേരത്തെയുള്ള അഭിമുഖങ്ങളിൽ ഹണി റോസിന്‍റെ ഉദ്ഘാടനങ്ങള്‍ സംബന്ധിച്ച് പരാമർശം നടത്തിയിട്ടുണ്ട്. എന്നാൽ ഫറാ ഷിബിലയുടെ സാമൂഹ്യമാധ്യമങ്ങളിലും മോഡലിങ് ചിത്രങ്ങളും ഇത്തരത്തിലുള്ള വസ്ത്ര ധാരണവും ഉണ്ട്. ഫറയുടെ പോസ്റ്റിനു പിന്നാലെ ആളുകൾ ഇതാണ് ചർച്ച ചെയ്യുന്നത്.ബലാത്സംഗ ഇരയുടെ വസ്ത്രത്തെ കുറ്റം പറയുന്ന അതേ മനോനിലയാണ് ഇതെന്ന് മറ്റ് ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.
കക്ഷി അമ്മിണി പിള്ള(2019) , സേഫ് (2019), പുലിമട (2023) , ദി തേർഡ് മർഡർ എന്നിവയാണ് ഫറായുടെ സിനിമകൾ. 2019ൽ എം ഉറത്തിറങ്ങിയ കക്ഷി അമ്മിണിപ്പിള്ളയിലെ ഫറായുടെ കാന്തി ശിവദാസൻ എന്ന കഥാപാത്രം ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു.