പിരിഞ്ഞിട്ടും ഒരുമിച്ച് സംഗീത പരിപാടിയിൽ ഗാനം ആലപിച്ചത് ഈ കാരണം കൊണ്ട്
11 വർഷത്തെ ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ജിവി പ്രകാശ് കുമാറും സൈന്ധവിയും വേർപിരിഞ്ഞത്. ഇരുവരും പിരിഞ്ഞിട്ടും അവർ ഒരുമിച്ച് സംഗീത പരിപാടിയിൽ ഗാനം ആലപിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഇരുവരുടെയും ആരാധകർ അവരെ ഒരുമിച്ച് കണ്ടതിൽ സന്തോഷിച്ചപ്പോൾ, മറ്റുള്ളവർ വിവാഹമോചനത്തിന് ശേഷം ഇരുവരും ഒരു വേദിയിൽ എത്തിയതിൽ പല അഭ്യൂഹങ്ങളും ഉണ്ടാക്കാൻ തുടങ്ങി.
എന്നാൽ ഇതിൽ വിശദീകരണം നടത്തിയിരിക്കുകയാണ് ജി വി പ്രകാശ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജി വി പ്രകാശ് ഈ ചോദ്യത്തിന് മറുപടി നൽകിയത്.
തങ്ങൾ പരസ്പരം ബഹുമാനിക്കുന്നുവെന്നും അതുകൊണ്ട് തങ്ങൾ പ്രൊഫഷണൽ സമീപനം പുലർത്തുന്നുവെന്നും ജി വി പ്രകാശ് പറഞ്ഞു.
2011-ൽ ധനുഷ് അഭിനയിച്ച 'മയക്കം എന്ന' എന്ന റൊമാൻ്റിക് ചിത്രത്തിലെ പിറൈ തേടും എന്ന ഗാനം ആണ് സൈന്ധവി സംഗീത പരിപാടിയിൽ ആലപിച്ചത്. ചിത്രത്തിൽ ഈ ഗാനം സംഗീത സംവിധാനം ചെയ്തത് ജി വി പ്രകാശ് ആയിരുന്നു.
ജി വി പ്രകാശ് പിയാനോ വായിക്കുമ്പോൾ, സൈന്ധവി വേദിയിൽ ഗാനം ആലപ്പിക്കുകയായിരുന്നു. ഡിസംബറിൽ നടന്ന പരിപാടിയിലെ ഈ പ്രകടനം വൈറലാകുകയും സോഷ്യൽ മീഡിയയിലുടനീളം ഒരുപാട് പ്രതികരണങ്ങൾ വന്നിരുന്നു. എന്നാൽ ചിലർ ഇരുവരും ഒന്നിച്ചു വന്നതിൽ ഒരുപാട് സംശയങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ഇരുവരുടെയും പ്രൊഫഷണൽ സമീപനം ആരാധകർ പ്രശംസിച്ചിരുന്നു.
കഴിഞ്ഞ വർഷം മേയിലാണ് ജിവി പ്രകാശ് കുമാറും സൈന്ധവിയും വേർപിരിയാനുള്ള തീരുമാനം വെളിപ്പെടുത്തിയത്.