'ഇത് 2024 ആണ്, ദയവായി ജീവിക്കാൻ അനുവദിക്കുക': ആരാധകന്റെ ബോഡി ഷെയ്മിംഗിനെതിരെ സാമന്ത
സാമന്ത റൂത്ത് പ്രഭു എപ്പോൾ തന്റെ പുതിയ ഹിന്ദി വെബ് സീരിസായ സിറ്റഡൽ :ഹണി ബണ്ണിയുടെ റിലീസിനായി കാത്തിരിക്കുകയാണ്. വരുൺ ധവാൻ ആണ് സീരിസിൽ മറ്റൊരു പ്രധാന കഥാപാത്രം. സീരിസിന്റെ പ്രീമിയർ ഷോ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നിരുന്നു. പരിപാടിയുടെ ഭാഗമായി സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ AMA (ആസ്ക് മി എനിതിങ് ) എന്ന സെക്ഷൻ നടത്തിയിരുന്നു. ഇതിൽ താരത്തിന് നിരവധി ചോദ്യങ്ങളാണ് ലഭിച്ചത്. എന്നാൽ അതിൽ ഒരു ഒരാളുടെ ചോദ്യം സാമന്തയെ ബോഡി ഷെയ്മിംഗ് ചെയ്തുകൊണ്ടായിരുന്നു. 'ദയവായി കുറച്ചു ഭാരം വർദ്ധിപ്പിക്കു' എന്നായിരുന്നു ആ ഇൻസ്റ്റാഗ്രാം യൂസറുടെ കമെന്റ്. എന്നാൽ ഇതിനു മറുപടിയുമായി സാമന്ത എത്തിയത് വീഡിയോയിലൂടെയായിരുന്നു. തന്റെ ഭാരത്തെക്കുറിച്ചുള്ള ചർച്ചകൾ ത്രെഡിൽ (ഇൻസ്റ്റാഗ്രാമിന്റെ മറ്റൊരു ആപ്പ് ) കണ്ടിരുന്നു. താൻ ആരോഗ്യപ്രേശ്നങ്ങൾ മൂലം ആന്റി ഇൻഫ്ളമേറ്ററി ഡയറ്റിലാണെന്നും അതുകൊണ്ട് തന്നെ ഏത് ശരീര ഭാരം വർദ്ധിക്കുന്നതിൽ നിന്ന് തന്നെ തടയുകയും ചെയ്യുന്നു. മയോസിറ്റിസ് എന്ന രോഗം ഉള്ളതുകൊണ്ടാണ് ശരീരഭാരം നിയഥ്‌രിക്കേണ്ടി വന്നതെന്നും സാമന്ത പറയുന്നു. ''ആളുകളെ വിധിക്കുന്നത് നിർത്തുക. അവർ അവരായിരിക്കട്ടെ. ഇത് 2024 ആണ്, അതുകൊണ്ട് ജീവിക്കുക ,ദയവായി ജീവിക്കാൻ അനുവദിക്കുക''. എന്നും വിഡിയോയിൽ സാമന്ത പറയുന്നു.
കൂടാതെ AMA സെക്ഷനിൽ സാമന്ത സിറ്റഡിലെ തന്റെ കഥാപാത്രത്തെക്കുറിച്ചു പറയുകയും അത്തരമൊരു വേഷം ചെയ്യാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് പറയുകയും ചെയ്തു. സമീപകാല ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും സാമന്ത പറയുന്നു.