"ഇത് പ്രേക്ഷകർ നൽകിയ വിജയം" : മുറയുടെ വിജയം ആഘോഷമാക്കി താരങ്ങളും അണിയറപ്രവർത്തകരും
മുസ്തഫ സംവിധാനം ചെയ്ത മുറ കേരളത്തിനകത്തും പുറത്തും തിയേറ്ററുകളിൽ വൻ വിജയം നേടുകയാണ്. പ്രേക്ഷകരുടെ കൈയടികളും നിരൂപക പ്രശംസകളും ലഭിച്ച ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ഇപ്പോഴും. മുറയുടെ വിജയാഘോഷം താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നടന്നു. വിജയാഘോഷത്തിൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ് "ഞാൻ നേരത്തെതന്നെ പറഞ്ഞില്ലേ ഈ പിള്ളേര് പൊളിയാണെന്ന്" ആ വാക്കുകൾ ശെരിയാണെന്നു മുറ കണ്ട എല്ലാവർക്കും മനസ്സിലായി എന്ന് നിങ്ങളുടെ പ്രതികരണങ്ങൾ കണ്ട് മനസ്സിലായി. തിയേറ്റർ എക്സ്പീരിയൻസ് പൂർണമായി സമ്മാനിക്കുന്ന ഈ പുതു തലമുറയുടെ മുറ തിയേറ്ററിൽ തന്നെ കാണണമെന്നും സുരാജ് പറഞ്ഞു.വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ നിർമ്മാതാവായ റിയാ ഷിബു,സുരാജ് വെഞ്ഞാറമ്മൂട്, ഹൃദു ഹറൂൺ, മാല പാർവതി, സംവിധായകൻ മുസ്തഫ തുടങ്ങി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.
മുസ്തഫ സംവിധാനം ചെയ്ത മുറയുടെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.