ഇത് മധുര പ്രതികാരം: മീര വാസുദേവന് സ്നേഹചുംബനവുമായി ഭർത്താവ്
വിവാഹശേഷം ആദ്യമായി ഭർത്താവിനൊപ്പമുളള ചിത്രം പങ്കുവച്ച് മീര വാസുദേവൻ.
വിവാഹശേഷം ആദ്യമായി ഭർത്താവിനൊപ്പമുളള ചിത്രം പങ്കുവച്ച് മീര വാസുദേവൻ. വിവാഹ ശേഷം പുതിയ ജീവിതത്തെക്കുറിച്ചുള്ള ഒരു വർത്തപോലും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നില്ല. ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ പൂർവ വിവാഹങ്ങളെക്കുറിച്ചു പറഞ്ഞു കൊണ്ട് സമൂഹംമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള വിമർശനം ഇരുവരും നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ വിമർശകര്‍ക്കുള്ള മറുപടിയെന്നോളം തന്നെ വാരിപ്പുണരുന്ന ഭർത്താവ് വിപിന്റെ ചിത്രമാണ് മീര സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ഏപ്രിൽ മാസത്തിൽ കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം നടന്നത്. 42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരീഹ എന്നു പേരുള്ള മകനുണ്ട്. അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. കുടുംബവിളക്ക് എന്ന മലയാള സീരിയലിലൂടെ മലയാളികളുടെ ഇഷ്ട്ട നടിയായി മാറിയിരുന്നു. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.