ജഗദീഷും, ജയൻ ചേർത്തലയും 'അമ്മ'യുടെ വൈസ് പ്രസിഡന്റ് : പിഷാരടിക്ക് പരാജയം
കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരെ പരാജയപ്പെടുത്തിയാണ് സിദ്ദീഖ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയത്
157 വോട്ടുകളോടെ നടൻ സിദ്ദീഖ് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരെ പരാജയപ്പെടുത്തിയാണ് സിദ്ദീഖ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയത്. അതേ സമയം 245 വോട്ടുകളോടെ ജഗദീഷും, 215 വോട്ടുകളോടെ ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തു എത്തി. എന്നാൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ-, ടിനി ടോം അനന്യ, വിനു മോഹൻ, ടൊവിനോ തോമസ്, സരയൂ, അൻസിബ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവർ പരാജയപ്പെട്ടു. 10 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേരാണ് മത്സരിച്ചത്. 337 പേരാണ് ആകെ വോട്ട് ചെയ്തത്. എന്നാൽ അതേ സമയം മമ്മൂട്ടി യുകെയിൽ ആയതിനാൽ യോഗത്തിന് എത്തിയിരുന്നില്ല. വോട്ടിങ് അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയിരുന്നു.