അങ്കിൾ ലൂണയായി ജഗതി ശ്രീകുമാർ;വ്യത്യസ്തമായ ഗെറ്റപ്പിൽ ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചുവരവ് ആഘോഷിച്ച് സോഷ്യൽ മീഡിയ

ജഗതി ശ്രീകുമാറിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചണ് 'വല ' എന്ന ചിത്രത്തിലെ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്.

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ഗംഭീര തിരിച്ചുവരവാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. മറ്റാരുടെയും അല്ല , ജഗതി ശ്രീകുമാറിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചു അദ്ദേഹം പുതുതായി അഭിനയിക്കുന്ന സിനിമയിലെ ക്യാരക്ടർ പോസ്റ്റർ ആണ് ഇതിനു പിന്നിൽ.

വാഹനാപകടത്തെ തുടർന്ന് പൂർണ്ണമായും ചലന ശേഷി നഷ്‌ടമായ ജഗതി ശ്രീകുമാർ അഭിനയ രംഗത്ത് നിന്നും നീണ്ട കാലമായി വിട്ടു നിൽക്കുകയാണ്. ഇതിനിടയിൽ 2022ൽ സി ബി ഐ 5ൽ സിനിമയിലെ പ്രധാന കഥാപാത്രമായ വിക്രമായി ജഗതി ശ്രീകുമാർ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അരുൺ ചന്ദു സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സോമ്പി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ജഗതി ശ്രീകുമാർ എത്തുകയാണ്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണ എന്നാണ് സിനിമയിൽ ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. വെളുത്ത് നീണ്ട മുടിയും, കറുത്ത കണ്ണാടിയും ഒകെ വെച്ച് , ഒരു ലാബിനു സമാനമായ ഇടത്ത് വീൽ ചെയറിൽ ഇരിക്കുന്ന അങ്കിൾ ലൂണയുടെ ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ ഈ വ്യത്യസ്തമായ ലൂക്ക് തന്നെയാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. നടൻ അജു വർഗീസ് ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

2024ൽ നിരവധി പ്രേക്ഷക പ്രശംസ നേടിയ , വ്യത്യസ്തമായ സയൻസ് ഫിക്ഷൻ മോകുമെന്ററി സിനിമ ഗഗനചാരിയുടെ സംവിധായകൻ ആണ് അരുൺ ചന്ദു. ഗഗനചാരിക്ക് ശേഷം അരുൺ ചന്തുവിന്റെ അടുത്ത ചിത്രമാണ് 'വല '. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടുകൊണ്ട് അജു വർഗീസും ഗോകുൽ സുരേഷും എത്തിയ രസകരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പോസ്റ്റ് അപോക്കലിപ്റ്റിക് കഥ പറഞ്ഞ ഗഗനചാരി നിരവധി നിരൂപക പ്രശംസയാണ് നേടിയത്. അതുകൊണ്ട് തന്നെ വല എന്ന ചിത്രത്തിനും വലിയ പ്രതീക്ഷകൾ ആണ് ഉണ്ടാകുന്നത്. ഗോകുൽ സുരേഷ്, അജു വര്ഗീസ്, മാധവ് സുരേഷ്, ജോൺ കൈപ്പള്ളി, അനാർക്കലി മരയ്ക്കാർ, കെ ബി ഗണേഷ് കുമാർ എന്നിവരാണ് വലയുടെ കാസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് നേരത്തെ അറിയിച്ചത് . ആ ലിസ്റ്റിലേക്ക് അപ്രധീക്ഷിതമായി ജഗതി ശ്രീകുമാറിന്റെ കഥാപാത്രം എത്തിയത് ആരാധകരെ ഞെട്ടിച്ചു. നിരവധി ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. എന്നാലും ഹോളിവുഡിലും അന്യ ഭാഷ ചിത്രങ്ങളിലും മാത്രം കണ്ട സോമ്പി മലയാള സിനിമയിലേയ്ക്ക് എത്തുന്നതിന്റെ eere ആവേശത്തിലാണ് സിനിമ പ്രേമികൾ.

Related Articles
Next Story