ജെയ്ലർ 2 ഉടൻ എത്തുമോ? പ്രോമോ വീഡിയോ പങ്കുവെച്ച് സൺ പിക്ചേഴ്സ്
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ കൂലിയുടെ ചിത്രീകരണത്തിലാണ് എപ്പോൾ രജനികാന്ത്. ഇതിനിടെ സൂപ്പർസ്റ്റാറിന്റെ ബ്ലോക്കബ്സ്റ്റർ ചിത്രമായ ജെയ്ലറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാനം ഒരു പ്രോമോ വീഡിയോയിലൂടെ അറിയിച്ചിരിക്കുകയാണ് സൺ പിക്‌ചേഴ്‌സ്. രജനികാന്ത് നായകനായ സൺ പിക്‌ചേഴ്‌സിന്റെ നിർമ്മാണ ചിത്രങ്ങൾ എല്ലാം കോർത്തിണക്കികൊണ്ടുള്ള വീഡിയോ ആയിരുന്നു അവർ പങ്കുവെച്ചത്.
"ദി നെക്സ്റ്റ് സൂപ്പർ സാഗ" എന്ന ടാഗ്‌ലൈനോടെയാണ് വീഡിയോ സൺ പിക്ചേഴ്സ് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്.
എന്നാൽ മറ്റേതെങ്കിലും പുതിയ ചിത്രമാണോ അതോ ജയിലർ 2 ആയിരിക്കുമോ എന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ.വിനായകൻ, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, വസന്ത് രവി, മിർണ മേനോൻ, യോഗി ബാബു എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളെയാണ് ജയിലർ അഭിനയിച്ചത് . മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവരുടെ പ്രത്യേക അതിഥി വേഷങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു.