ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്

ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. തിങ്കഴാഴ്ച രാത്രിയിൽ കൊല്‍ക്കത്തയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ടിവി കാണുമ്പോള്‍ പെട്ടന്നാണ് ജാനിക്ക് ഹൃദയാഘാതം സംഭവിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.



ജാനി ചാക്കോ ഉതുപ്പിന്‍റെ സംസ്കാരം ചൊവ്വാഴ്ച കൊൽക്കത്തയിൽ നടക്കും. അതേസമയം ഉഷ ഉതുപ്പിന്‍റെ മകള്‍ അഞ്ജലി ഉതുപ്പ് പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് ഓര്‍മ്മകള്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ് സണ്ണിയും മകൾ അഞ്ജലിയും.



Athul
Athul  
Related Articles
Next Story