ജതിൻ രാം ദാസ് എന്ന ''ദൈവപുത്രൻ'' എത്തി.

ടൊവിനോ തോമസിന്റെ ജന്മദിനത്തോടനുബന്ധിച്ച് എമ്പുരാനിലെ നടന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. “ദൈവപുത്രൻ വരട്ടെ '' എന്ന ക്യാപ്ഷനോടെയാണ് കഴിഞ്ഞ ദിവസം ടോവിനോയുടെ പോസ്റ്റർ എത്തുന്ന കാര്യം എമ്പുരാന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ജതിൻ രാം ദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ചെയ്തത്.

ലൂസിഫറിലെ പ്രധാന കഥാപാത്രമായ രാം ദാസ് എന്ന കഥാപാത്രത്തിന്റെ ചിത്രത്തിന് മുന്നിൽ കൈ പിന്നിലേയ്ക്ക് കെട്ടി തിരിഞ്ഞു നോക്കുന്ന ടോവിനോയുടെ ചിത്രമാണ് ജതിൻ രാം ദാസിന്റെ പോസ്റ്റർ ആയി എത്തിയത്. 'അധികാരം ഒരു മിഥ്യയാണ്', എന്ന ​ടാ​ഗ് ലൈനോടെയാണ് മോഹൻലാൽ അടക്കമുള്ളവർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

മലയാളി പ്രേക്ഷകർ ഒരുപാട് ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും വലിയ തോതിൽ ചർച്ചയാകുകയാണ്. എമ്പുരാനിൽ നീണ്ട റോൾ ആയിരിക്കും ടോവിനോയ്ക്ക് എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒരു മാസ് പരിവേഷം തന്നെയാകും താരത്തിന് എമ്പുരാനിലെന്നാണ് പ്രതീക്ഷകള്‍. കാത്തിരിപ്പിനൊടുവിൽ ചിത്രം മാര്‍ച്ച് 27നു ആണ് റീലിസ് ചെയ്യുക. ചിത്രത്തിൽ അബ്രാം ഖുറേഷി എന്ന സ്റ്റീഫൻ നെടുമ്പള്ളിയായി ആണ് മോഹൻലാൽ എത്തുക. ആദ്യ ഭാഗമായ ലൂസിഫർ പോലെ തന്നെ സംവിധാനത്തിന് പുറമെ പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തും. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഇവർക്ക് പുറമെ, മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ, സായി കുമാർ, സച്ചിൻ ഖേദകർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Related Articles
Next Story