പുണ്യത്തിനായി അമൃത സ്നാനം നടത്തി ജയസൂര്യ

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായെത്തിയ നിരവധി പ്രമുഖർ അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കഴിഞ്ഞു. ഇക്കൂട്ടത്തിൽ രാഷ്ട്രീയനേതാക്കളും ബിസിനസ്സേഴ്‌സും സെലിബ്രിറ്റികളും ഉൾപ്പടെ നിരവധി പേരുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയസൂര്യ . കുടുംബത്തോടൊപ്പം പ്രയാഗ് രാജ് സന്ദർശിച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. വളരെ പരിമിതമായി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്ന ആളാണ് ജയസൂര്യ. അതുകൊണ്ട് , ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് നിവരുന്ന താരത്തിന്റെ ചിത്രവും കുടുംബത്തോടൊപ്പമുള്ള മറ്റ് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

കത്തനാര്‍ ആണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. കൂടെ ആട് 3യെ സംബന്ധിച്ച സൂചനകളും വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രങ്ങളുടെ അപ്ഡേറ്റ്സ് അറിയാനാണ് ആരാധകർക്ക് താൽപ്പര്യം. ചിത്രങ്ങളുടെ കമന്റ് ബോക്സ് മുഴുവൻ ഈ സിനിമകളെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യം കൊണ്ട് നിറയുകയാണ്. എന്നാൽ, കത്തനാർ എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അനുഷ്ക ഷെട്ടി, പ്രഭു ദേവ തുടങ്ങിയവരും കത്തനാരില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത് ​ഗോകുലം ​ഗോപാലനാണ്.

Related Articles
Next Story