'ജോജു ചേട്ടൻ വഴക്ക് പറയുമ്പോൾ വിചാരിക്കും....എനിക്ക് പണി അറിയില്ലേ': സാഗർ സൂര്യ

ഒരു നടനെന്ന നിലയിൽ മികച്ച രീതിയിൽ അഭിനയിക്കാൻ കിട്ടിയ ചിത്രമാണ് പണി എന്ന് സാഗർ സൂര്യ. നടൻ ജോജു ജോർജ് രചനയും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രമാണ് പണി. ചിത്രം ഗംഭീരമായ അഭിപ്രായങ്ങളുമായി തിയേറ്ററിൽ ഓടുകയാണ് എപ്പോൾ. ചിത്രം ഇറങ്ങിയതിനു പിന്നാലെ വൻ തോതിൽ ചർച്ചചെയ്യപ്പെട്ട കാര്യമാണ് ചിത്രത്തിലെ കൊടൂര വില്ലന്മാരെ കുറിച്ച്. നായകാനായി എത്തിയ ജോജു ജോർജിനെ തന്നെ വിറപ്പിച്ച ആ രണ്ടു വില്ലന്മാർ സാഗർ സൂര്യയും ജുനൈസ് വി പിയുമാണ്. ചിത്രത്തിനെപ്പറ്റിയുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ ജോജു എന്ന സംവിധയകാൻ തങ്ങളെ എങ്ങനെയെല്ലാം ട്രെയിനിങ് ചെയ്‌തുവെന്നു സാഗർ സൂര്യ പറയുന്നുണ്ട്. 'ഒരു നടനെന്ന നിലയിൽ പൊളിക്കാൻ കിട്ടിയ അവസരമായിരുന്നു പണി എന്ന ചിത്രം. ചില രംഗങ്ങളിൽ ജോജു ചേട്ടൻ വഴക്ക് പറഞ്ഞിട്ടുണ്ട്. അത് കേൾക്കുമ്പോൾ നമുക്കു പണി അറിയില്ലേ എന്ന് തോന്നിപോകും. കൂടാതെ ഓരോ കഥാപാത്രങ്ങളും ഓരോ വ്യക്തിയിലേക്ക് ഇറങ്ങി ചെന്നിട്ടാണ് ജോജു ചേട്ടൻ ചെയ്തു വെച്ചിരിക്കുന്നത്. അതുകൊണ്ട് തെറ്റുകൾ ചെയുമ്പോൾ നല്ല രീതിക്ക് വഴക്ക് കേട്ടിരുന്നു. രാത്രി ത്രിശൂർ റൗണ്ടിൽ വിളിച്ചു അഭിനയിപ്പിക്കാറുണ്ട്. വഴക്കുകൾ പറഞ്ഞാലും ജോജു ചേട്ടൻ രാത്രി വിളിച്ചു നമുക് സിനിമ നന്നാക്കണം അതിനു വേണ്ടിയാണു പറയുന്നത് ' -സാഗർ സൂര്യ പറയുന്നു.

കൂടാതെ കുരുതിക്ക് ശേഷം അഭിനയ പ്രാധാന്യമുള്ള മറ്റൊരു ചിത്രം കിട്ടുന്നത് പണി ആണെന്നും സാഗർ സൂര്യ പറയുന്നു. 'ജോജു ചേട്ടൻ വഴക്ക് പറയുമ്പോൾ വിചാരിക്കും....എനിക്ക് പണി അറിയില്ലേ': സാഗർ സൂര്യ'Joju Chetan will think when he fights....I don't know how to work': Sagar Suryaബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോയിലെ സാഗർ സൂര്യയുടെയും ജുനൈസിന്റെയും സൗഹൃദം കണ്ടിട്ടാണ് ചിത്രത്തിലേക്ക് ഇരുവരെയും കാസറ്റ് ചെയ്തതെന്ന് ജോജു ജോർജ് നേരത്തെ പറഞ്ഞിരുന്നു.

Related Articles
Next Story