സിനിമാ ജീവിതത്തിൽ റോൾ മോഡൽ മധു സാറാണ്: ജോഷി

Joshi

മലയാളത്തിലെ ഹിറ്റ് മേക്കറിൽ ഒരാളാണ് ജോഷി. എസ്. എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ 1978-ൽ പുറത്തിറങ്ങിയ ‘ടൈഗർ സലിം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ജോഷി മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീ കലൂർ ഡെന്നിസിന്റെയും ഡെന്നിസ് ജോസഫിന്റെയും തിരക്കഥയിൽ നിരവധി ചിത്രങ്ങൾ ജോഷി മലയാളത്തി സമ്മാനിച്ചു. 1987-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ന്യൂ ഡൽഹി’യിലൂടെയാണ് ജോഷി മലയാളത്തിൽ മാസ് സിനിമകൾക്ക് മറ്റൊരു പരിവേഷം നൽകുന്നത്.

2023-ൽ ജോജു ജോർജിനെ നായകനാക്കി പുറത്തിറങ്ങിയ ‘ആന്റണി’യായിരുന്നു ജോഷിയുടെ അവസാനം ചിത്രം. ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനാവുന്ന ‘റമ്പാൻ’ ആണ് ജോഷിയുടെ പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ റോൾ മോഡലിനെ കുറിച്ച് സംസാരിക്കുകയാണ് ജോഷി. സിനിമയിൽ പലരും ഇരട്ട മുഖമുള്ളവരാണെന്നും, എന്നാൽ നടൻ മധു വ്യക്തിത്വം ആരുടെ മുന്നിലും അടിയറവ് വെക്കില്ലെന്നുമാണ് ജോഷി പറയുന്നത്. പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തു നോക്കി പറയാനും, അവഗണിക്കേണ്ടതിനെ അവഗണിക്കാനും മധുവിന് മടിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

“സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണ്. പക്ഷേ, തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധുസാറിനെപ്പോലെ ഒരു മനുഷ്യൻ നമുക്കിടയിലുണ്ട്. വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാൻ തയ്യാറല്ലാത്ത അത്യപൂർവം മനുഷ്യരിൽ ഒരാൾ.

അമ്പതുവർഷമായി സാറിനെ അറിയാം. എന്റെ ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണദ്ദേഹം. പക്ഷേ, തനിക്ക് ഒരു കഥാപാത്രത്തെ തരണമെന്ന് ആരോടും സാർ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. താനഭിനയിക്കണമെങ്കിൽ വീട്ടിൽ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്ന സാറിന്റെ നിലപാടിന് ഇപ്പോഴും ഒരിളക്കവും ഉണ്ടായിട്ടില്ല.

പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തു നോക്കി പറയുമ്പോഴും അവഗണിക്കേണ്ടതിനെ അവഗണിക്കാനും അദ്ദേഹത്തിന് മടിയില്ല. ഇതുകൊണ്ടൊക്കെ ഞാനെന്റെ സിനിമാ ജീവിതത്തിൽ റോൾ മോഡലായി മധു സാറിനെ കാണുന്നതെന്നാണ് ജോഷി പറഞ്ഞത്.

Related Articles
Next Story