ഇടുക്കി മുനിയറയിൽ നടന്ന യഥാർത്ഥ സംഭവം പ്രമേയമാകുന്ന 'കാടകം' അടുത്ത മാസം ആദ്യം തിയറ്ററിലെത്തും.

ഇടുക്കി മുനിയറയിൽ നടന്ന യഥാർത്ഥ സംഭവം പ്രേമേയമാകുന്ന 'കാടകം' അടുത്ത മാസം ആദ്യം തിയറ്ററിലെത്തും. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയുടെ നിർമ്മാണത്തിൽ ജയിൻ ക്രിസ്റ്റഫർ സംവിധാനാവും ക്യാമറയും നിർവ്വഹിക്കുന്ന ചിത്രം ' കാടകം 'അടുത്ത മാസം ആദ്യം തിയറ്ററിലെത്തും. ഗോവിന്ദൻ നമ്പൂതിരിയാണ് ചിത്രത്തിൻറെ സഹ നിർമ്മാണം ചെയ്യുന്നത്. 2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരുക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന.
ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം അതിജീവനം പ്രമേയമായ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമൽ, റ്റി. ജോസ്ചാക്കോ,ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
മനോജ് ചെറുകര പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രം അന്തർദേശീയ ചലച്ചിത്രമേളകളിൽ പങ്കെടുക്കാനാരുങ്ങുകയാണ് . സ്ക്രിപ്റ്റ് & ചീഫ് അസ്സോ. ഡയറക്ടർ -സുധീഷ് കോശി. എഡിറ്റിംഗ്- ഷിജു വിജയ്, കളറിംഗ് - , പോട്ട് ബെല്ലീസ് സംഗീതം- മധുലാൽ ശങ്കർ
കോ പ്രൊഡ്യൂസർ - ഗോവിന്ദൻ നമ്പൂതിരി ,ഗാനരചന: സെബാസ്റ്റ്യൻ ഒറ്റമശ്ശേരി , ഗായകൻ : സുരേഷ് കരിന്തലകൂട്ടം ,അസിസ്റ്റന്റ് ഡയറക്ടർ -വിനോദ് വെളിയനാട്, അസ്സോ. ക്യാമറമാൻ - കുമാർ എം.പി, സൗണ്ട് മിക്സ് - ഷാബു ചെറുവക്കൽ , ആർട്ട് - ദിലീപ് ചുങ്കപ്പാറ
മേക്കപ്പ് - രാജേഷ് ജയൻ , കോസ്റ്റും - മധു ഏഴം കുളം , ബി. ജി. എം - റോഷൻ മാത്യു റോബി, വി. എഫ്. എക്സ് - റോബിൻ പോട്ട് ബെല്ലി , അസ്സോ. ഡയറക്ടർ - സതീഷ് നാരായണൻ , പ്രെഡക്ഷൻകൺട്രോളർ - രാജ്‌കുമാർ തമ്പി , പി. ആർ. ഓ - പി.ആർ. സുമേരൻ