അച്ഛന്റെയും അമ്മയുടെയും വിവാഹ നടന്ന അതെ അമ്പലനടയിൽ വെച്ച് താരിണിയെ സ്വന്തമാക്കി കാളിദാസ് ജയറാം....

മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട താര പുത്രനാണ് കാളിദാസ് ജയറാം. 2000ൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്നേഹം നേടിയെടുത്ത 6 വയസ്സുകാരൻ ആണ് കാളിദാസ് ജയറാം. പിന്നീട 2003ൽ 'എന്റെ വീട് അപ്പുന്റെയും' എന്ന ചിത്രത്തിലെ പ്രകടനത്തിൽ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്‌കാരമാണ് കാളിദാസ് ജയറാം നേടിയത്. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം ആ കൊച്ചുമിടുക്കാൻ വലുതായി 2018ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'പൂമരം' എന്ന ചിത്രത്തിൽ എത്തുമ്പോൾ മലയാളി പ്രേക്ഷകർക്ക് പരിചയക്കുറവ് ഒന്നും തോന്നില്ല.

മലയാളം തമിഴ് സിനിമകിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റെ സാന്നിധ്യം കാളിദാസ് വീണ്ടും അറിയിച്ചു.അതിന്റെ ഇടയിലാണ് താരം തന്റെ പ്രണയിനിയെ 2022ൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തുന്നത്. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു കാളിദാസ് ഈ കാര്യം പങ്കുവെച്ചത്. ഫാഷൻ മോഡലും ചെന്നൈ സ്വദേശിയുമായ താരിണി കലിംഗരായർ ആയിരുന്നു കാളിദാസിന്റെ പ്രണയിനി.ഫാഷൻ മോഡൽ ആയ താരിണി 2019ൽ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ നേടിയിട്ടുണ്ട്. കൂടാതെ 2021 മിസ് യൂണിവേഴ്‌സ് മത്സരത്തിൽ 3rd റണ്ണർ അപ്പ് ആണ് 24 കാരിയായ താരിണി.




ചെന്നൈയിലെ ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബത്തിലെ ആരതി- ഹരിഹർ രാജ് ദമ്പതികളുടെ മകളാണ് താരിണി കലിംഗരായർ. പരമ്പരാഗതമായി ജമീന്ദാർ കുടുംബമാണ് ഇവരുടേത്.ചെന്നൈയിൽ തന്നെയാണ് താരിണി പഠിച്ചതും വളർന്നതും. 16 വയസ്സുമുതൽ മോഡലിംഗ് ചെയുന്ന താരമാണ് താരിണി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എം ഓ പി വൈഷ്ണവ് കോളേജ് ഫോർ വുമണിൽ നിന്നും വിശ്വാൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതിനൊപ്പം തന്നെ മോഡലിംഗ് കരിയറും താരിണി ഫോക്കസ് ചെയ്തിരുന്നു.

ഇരുവരും തമ്മിലുള്ള സൗഹൃദമാണ് പ്രായത്തിലേയ്ക്ക് എത്തിച്ചതെന്ന് കാളിദാസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. 2 വർഷം മുൻപ് പരിചയപ്പെട്ടെങ്കിലും പരസ്പരം മനസിലാക്കാൻ 10 ദിവസം മാത്രമാണ് വേണ്ടി വന്നതെന്ന് താരിണി പറഞ്ഞിരുന്നു. ദുബായിൽ വെച്ച് വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളിൽ ആണ് കാളിദാസ് താരിണിയെ തന്റെ പ്രണയിനി ആയി ആരധകരുടെ മണ്ണിൽ പരിചയപ്പെടുത്തുന്നത്. പിന്നീട് ഇരുവരും വരും വർഷം വിവാഹം കഴിക്കും എന്ന് അറിയിക്കുകയായിരുന്നു. തൊട്ടു അടുത്ത വർഷം നവംബർ 10 ന് ഇരുവരുടെയും വിവാഹ നിച്ഛയം നടന്നിരുന്നു. ചെന്നൈയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശേഷം ജയറാമിന്റെയും പർവ്വതിയുടെയും വീട്ടിൽ ആഘോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഇരുവരുടെയും ഇളയ മകളും കാളിദാസിന്റെ പെങ്ങളുമായ ചക്കി എന്ന് വിളിപ്പേരുള്ള മാളവിക ജയറാമിന്റെയും സുഹൃത്തായ നവനീത് ഗിരീഷും തമ്മിലുള്ള വിവാഹ നിച്ഛയവും വിവാഹവും തൊട്ടു പിന്നാലെ നടന്നിരുന്നു. ഗുരുവായൂരിൽ വെച്ച് നടന്ന കല്യാണത്തിൽ ഒരുപാട് താരങ്ങളും പ്രമുഖരും പങ്കെടുത്തിരുന്നു.

ശേഷം 2024 ഡിസംബർ 8 ന് ആയിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം തിയതി നിചയിച്ചിരുന്നത്. കല്യാണത്തിന്റെ ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമത്രി എം കെ സ്റ്റാലിന് ജയറാമും പാർവതിയും കാളിദാസും ചേർന്ന് നൽകുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വെള്ളിയാഴ്ച ചെന്നൈയിൽ വെച്ച് പ്രീ വെഡിങ് എവെന്റ്റ് നടന്നിരുന്നു. വലിയ ആഘോഷ പരുപാടികളായിരുന്നു പ്രീ വെഡിങ് ഇവന്റിൽ നടന്നത്.

'തങ്ങൾ ഒരുപ്പാട് നാളുകളായി സ്വപ്നം കാണുന്നതാണ് കാളിദാസിന്റെ വിവാഹമെന്നും, താരിണി തങ്ങൾക്ക് മകൾ ആണെന്നും' പ്രീ വെഡിങ് ഇവന്റിൽ ജയറാം പറഞ്ഞു..

'തങ്ങളുടെ ജീവിതത്തിൽ മനോഹരമായ ദിവസം ആണ് ഇതെന്ന് ' കാളിദാസ് ജയറാം പറഞ്ഞു. എന്ന രാവിലെ 7:15നും 8:00നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു കാളിദാസ് താരിണി വിവാഹം നടന്നത്. 1990 സെപ്റ്റംബറിൽ ഗുരുവായൂരിൽ വെച്ചായിരുന്നു ജയറാമിന്റെയും പർവ്വതിയുടെയും വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതെ അമ്പലനടയിൽ വച്ചു തന്നെ ദമ്പതികളുടെ മക്കളുടെ വിവാഹവും നടന്നു എന്ന് ജയറാം വളരെ സന്തോഷത്തോടെ പറഞ്ഞു.

Related Articles
Next Story