കാളിദാസ് -താരിണി വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി...

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണ് ഇതെന്ന് കാളിദാസ് പ്രീ വെഡിങ് ഇവന്റിൽ പറഞ്ഞു

നടൻ കാളിദാസ് ജയറാമിന്റെയും ഫാഷൻ മോഡൽ താരിണി കലിംഗരായരുടെയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. ചെന്നൈയിൽ ആയിരുന്നു പ്രീ വെഡിങ് ഇവന്റ് നടന്നത്. വയലറ്റ് ലെഹങ്കയിൽ അതീവ സുന്ദരിയായി ആണ് താരിണി ഒരുങ്ങിയത്. സൗത്ത് ഇന്ത്യൻ സ്റ്റൈൽ കസവ് മുണ്ടും ഗോൾഡൻ ഷർട്ടുമായിരുന്നു കാളിദാസിന്റെ വേഷം. ഡിസംബർ 8നു ഞായറാഴ്ച ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണ് ഇതെന്ന് കാളിദാസ് പ്രീ വെഡിങ് ഇവന്റിൽ പറഞ്ഞു. ഈ ദിനം അടുത്ത് വന്നു എന്നത് വിശ്വസിക്കാൻ ആകുന്നില്ലായെന്നു താരിണി പറഞ്ഞു.

കാളിദാസിന്റെ വിവാഹം തങ്ങളെ സംബന്ധിച്ചു ഒരു സ്വപ്നമായിരുനെന്ന് നടൻ ജയറാം പറഞ്ഞു. കൂടാതെ താരിണിയെ മരുമകളായി തങ്ങളുടെ വീട്ടിലേയ്ക്ക് നൽകിയത്തിൽ കലിംഗരായർ കുടുംബത്തിനോട് നന്ദിയും ജയറാം പറഞ്ഞു.ഷൂട്ടിങ്ങിനു പോകുമ്പോൾ കലിംഗരായർ കുടുംബത്തിനെ പറ്റി കേട്ടിട്ടുണ്ട്. താരിണിയെ തങ്ങൾക്കു ലഭിച്ചത് പുണ്ണ്യമാണെന്നും, മരുമകൾ അല്ല മകൾ തന്നെയാണ് താരിണി തങ്ങൾക്കെന്നും ജയറാം പറഞ്ഞു.

ജയറാം തന്നെയായിരുന്നു വിവാഹ തീയതിയും സമയവും പ്രീ വെഡിങ് ഇവന്റിൽ അറിയിച്ചത്. ജയറാം പാര്വതി ദമ്പതികളുടെ മൂത്ത മകനാണ് കാളിദാസ് ജയറാം. താരിണിയും കാളിദാസും ഏറെ കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിച്ഛയം . ജയറാം - പാർവതി ദമ്പതികളുടെ ഇളയ മകൾ ചക്കി എന്ന് വിളിപ്പേരുള്ള മാളവികയുടെ വിവാഹവും ഈ വർഷം തന്നെയായിരുന്നു. ലണ്ടനിൽ സ്ഥിരതാമസമാക്കിയ നവനീത് ഗിരീഷ് ആണ് മാളവികയുടെ ഭർത്താവ്.

Related Articles
Next Story