‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ

സിദ്ദീഖ് കമല്‍ഹാസന് മെംബര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തു

മലയാളത്തിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. മെംബർഷിപ്പ് ക്യാംപെയ്നിന്റെ ഭാഗമായി നടനും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് കമല്‍ഹാസന് മെംബര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തു. കൊച്ചിയിലെ ഓഫിസിലെത്തിയാണ് കമൽഹാസൻ ഔദ്യോഗികമായി ‘അമ്മ’യുടെ അംഗമായത്. ഷങ്കറിന്റെ സംവിധാനത്തിൽ വന്ന ഇന്ത്യൻ 2 വിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം കൊച്ചിയിൽ എത്തിയത്.



‘‘അമ്മ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെംബര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്- ‘അമ്മ’യുടെ പേജില്‍ കുറിച്ചു.

Athul
Athul  
Related Articles
Next Story