കാഞ്ചന 4 എത്തുന്നു....പൂജ ഹെഗ്‌ഡെയെയും നോറ ഫത്തേഹിയും നായികമാർ

രാഘവ ലോറൻസിൻ്റെ ഏറെ ആഘോഷിക്കപ്പെട്ട ഹൊറർ-കോമഡി ഫ്രാഞ്ചൈസിയായ കാഞ്ചന (മുനി) യുടെ നാലാം ഭാഗം ഉടൻ എത്തും. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കായി നടിമാരായ പൂജ ഹെഗ്‌ഡെയെയും നോറ ഫത്തേഹിയെയും തിരഞ്ഞെടുതിരിക്കുന്നു. ഇരുവരും ചിത്രത്തിന് വേണ്ടി കൈ കൊടുത്തു എന്നാണ് റിപ്പോർട്ടുകൾ.എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ലോറൻസ് തന്നെയാകും ചിത്രം സംവിധാനം ചെയ്യുക.കൂടാതെ, സിനിമ ഒരു പാൻ-ഇന്ത്യൻ ചിത്രമാക്കി മാറ്റുമെന്നും വലിയ തോതിൽ നിർമ്മിക്കുമെന്നും പറയുന്നു. എന്നിരുന്നാലും, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നിർമ്മാതാക്കളിൽ നിന്നും അഭിനേതാക്കളിൽ നിന്നും കാത്തിരിക്കുകയാണ്.
ഹൊറർ-കോമഡി ഫ്രാഞ്ചൈസിയുടെ പുതിയ പതിപ്പിൽ മൃണാൾ താക്കൂർ പ്രധാന വേഷം ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് നടിയും രാഘവ ലോറൻസും നിഷേധിച്ചു.
2007-ൽ രാഘവ ലോറൻസ് സംവിധാനം ചെയ്ത അഭിനയിച്ച ചിത്രമാണ് കോമഡി ഹൊറർ ചിത്രമാണ് മുനി. 6 മണിക്ക് ശേഷം വീട് വിട്ടു പുറത്തിറങ്ങാൻ ഭയക്കുന്ന ഗണേഷ് എന്ന ചെറുപ്പകാരനെയും, അവനെ ബാധിക്കുന്ന മുനിയാണ്ടി എന്ന ആളുടെ ആത്മാവിന്റെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. ഗണേഷ് ആയി ചിത്രത്തിൽ എത്തിയത് രാഘവ ലോറൻസ് ആയിരുന്നു. മുനിയാണ്ടി ആയി രാജ് കിരൺ, നായിക വേദിക. ഈ ചിത്രം വാൻ വിജയമായതിന് ശേഷം രണ്ടാം ഭാഗമായ കാഞ്ചന 2011ൽ പുറത്തിറങ്ങി. എത്തും ഹിറ്റ് ആയതോടെയാണ് ഹൊറർ കോമഡി ജേണറിൽ കാഞ്ചന ഫിലിം സീരീസ് എത്തുന്നത്. ഈ സീരിസിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ ഹിറ്റ് ആയിരുന്നു.
2023-ൽ പുറത്തിറങ്ങിയ ജിഗർതണ്ട ഡബിൾ എക്‌സ് എന്ന ചിത്രത്തിലാണ് രാഘവ ലോറൻസ് അവസാനമായി പ്രധാന വേഷത്തിൽ അഭിനയിച്ചത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം സിദ്ധാർത്ഥും ബോബി സിംഹയും അഭിനയിച്ച കാർത്തിക്ക് സുബ്ബരാജിന്റെ തന്നെ മുൻ ചിത്രമായ ജിഗർതണ്ടയുടെ പ്രീക്വൽ ആയിരുന്നു.
കൂടാതെ, രാഘവ ലോറൻസ് അടുത്തതായി അധിഗാരം, ബുള്ളറ്റ്, ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സ് (എൽസിയു) ചിത്രം ബെൻസ് തുടങ്ങിയ സിനിമകളിൽ ഏതാണ് ഒരുങ്ങുകയാണ് .