മരം മുറി വിവാദത്തിൽപ്പെട്ട് കന്നഡ താരം യാഷിന്റെ ചിത്രം 'ടോക്സിക് '

നൂറുകണക്കിന് മരങ്ങൾ ചിത്രത്തിനായി അനധികൃതമായി വെട്ടിമാറ്റിയതായി സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ വെക്തമായിട്ടുണ്ട്

സൂപ്പർ താരം യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ കന്നഡ ചിത്രമാണ് 'ടോക്സിക്'. ചിത്രം പ്രഖ്യാപിച്ചതുമുതൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ എപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ആവശ്യത്തിനായി മരങ്ങൾ മുറിച്ചു എന്ന വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിൻ്റെ (എച്ച്എംടി) ഉടമസ്ഥതയിലുള്ള വനഭൂമിയിലെ നൂറുകണക്കിന് മരങ്ങൾ അനധികൃതമായി വെട്ടിമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ആരോപണമുയർന്നത്. എച്ച്എംടിയുടെ വനഭൂമിയിൽ നൂറുകണക്കിന് മരങ്ങൾ ചിത്രത്തിനായി അനധികൃതമായി വെട്ടിമാറ്റിയതായി സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയും വെക്തമായിട്ടുണ്ട് . ചൊവ്വാഴ്ച ഷൂട്ടിംഗ് സ്ഥലം സന്ദർശിച്ച പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ മരങ്ങൾ മുറിച്ചതിനെതിരായി നിർമ്മാതാക്കൾക്കെതിരെ ഉടനടി നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

എച്ച്എംടി വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അനധികൃതമായി വനഭൂമി വിറ്റെന്നും ഇത് ഈ പ്രദേശങ്ങളിൽ വനവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമായെന്നും ഖണ്ഡ്രെ ആരോപിച്ചു. എച്ച്എംടി തങ്ങളുടെ വനഭൂമി സിനിമാ ഷൂട്ടുകൾക്കും ഒഴിഞ്ഞ സ്ഥലങ്ങൾ പാട്ടത്തിനും നൽകുന്നതായി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്തിടെ കാനറ ബാങ്കിന് വിറ്റ വനഭൂമിയിൽ ടോക്സിക് ചിത്രത്തിനു വേണ്ടി നൂറുകണക്കിന് മരങ്ങളും ചെടികളും വെട്ടിമാറ്റിയിട്ടുണ്ട്. നിയമപരമായ അനുമതിയില്ലാതെ വനഭൂമിയിൽ ഷൂട്ടിംഗ് നടത്തുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും മന്ത്രി ഈശ്വർ ഖണ്ഡ്രെ ആരോപിക്കുന്നു.

എന്നാൽ ആരോപണങ്ങൾക്ക് എതിരായി, 'തങ്ങൾ നിയമം വിട്ടൊന്നും ചെയ്തിട്ടില്ലായെന്നും, സ്വകാര്യ സ്വത്താണെന്നും പറയുന്നു. ഞങ്ങൾ വിശദമായി പരിശോധിച്ചു 2024 ഫെബ്രുവരിയിൽ ആവശ്യമായ ഡോക്യുമെൻ്റേഷൻ പൂർത്തിയാക്കിയ സ്ഥലമായിരുന്നു അതെന്നും, അവകാശവാദങ്ങളെ എതിർക്കാൻ വനം വകുപ്പിൽ നിന്നുള്ള സമഗ്രമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും' ടോക്സിക് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുപ്രിത്ത് പ്രതികരിച്ചിരുന്നു.

എച്ച്എംടി അനധികൃതമായി സർക്കാരിൽ നിന്ന് തട്ടിയെടുത്ത സ്ഥലമാണിതെന്ന ആരോപണത്തെ തുടർന്ന് നേരത്തെ വിവാദമായ രാഷ്ട്രീയപ്പോര് നടക്കുന്ന ഇടമായിരുന്നു ഇത്. ഒക്‌ടോബർ 25 ന് കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്എംടിയുടെ കസ്റ്റഡിയിൽ നിന്ന് അഞ്ച് ഏക്കർ ഭൂമി ഏറ്റെടുത്ത് കർണാടക വനംവകുപ്പ് വിവാദം സൃഷ്ടിച്ചിരുന്നു. അനധികൃതമായി തട്ടിയെടുത്ത സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും എച്ച്എംടി ഭൂമി കൈയേറിയതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയുണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണെന്നും കേന്ദ്ര മന്ത്രി കുമാര സ്വാമി പറയുന്നു.

Related Articles
Next Story