കാന്താര :ചാപ്റ്റർ 1; ചിത്രീകരണത്തിന്റെ ഇടയിൽ ഉണ്ടായ അപകടത്തിന്റെ പേരിൽ ഉണ്ടായത് വ്യാജ പ്രചാരണം.
കന്നഡ സൂപ്പർ താരം റിഷബ് ഷെട്ടി നായകനായി 2022 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കാന്താര. ഗംഭീര നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര:ചാപ്റ്റർ 1 വിന്റെ ചിത്രീകരണ ജോലികൾ പുരോഗമിയ്ക്കുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും പോയ ഒരു വണ്ടി അപകടത്തിൽ പെട്ടെന്നും , നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും അതിനാൽ ചിത്രീകരണം തടസ്സപ്പെട്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു. നിരവധി മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്ത നൽകിയിരുന്നു. ഇന്നലെ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വാർത്ത തെറ്റാണെന്നും, കാന്താരയുടെ ചിത്രീകരണം തുടരുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും 20 കിലോ മീറ്റർ അകലെയാണ് അപകടം നടന്നത് . എന്നാൽ അതിൽ ആർക്കും പരുക്കുകൾ ഒന്നും തന്നെ ഇല്ല.
മാധ്യമങ്ങളിൽ വന്ന വാർത്ത പ്രകാരം ;20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബസ്, ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വലിയ റോഡ് അപകടത്തിൽ പെട്ടു. കർണാടകയിലെ കൊല്ലൂരിന് സമീപമുള്ള ജഡ്കലിന് സമീപമാണ് അപകടമുണ്ടായത്. സപ്പോർട്ടിംഗ് അഭിനേതാക്കളെ കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞത്. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ഇവരെ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുടൂരിലെ ഷൂട്ടിംഗ് കഴിഞ്ഞ് കൊല്ലൂരിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.ഇതിനാൽ കാന്താര: ചാപ്റ്റർ 2ൻ്റെ ഷൂട്ടിംഗ് ഷെഡ്യൂൾ തടസ്സപ്പെടുകയും വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളെ ബാധിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ആശങ്കാജനകമാണ് എന്നായിരുന്നു.