'കർണ' ഇനി ഉണ്ടാകില്ല; സൂര്യ ചിത്രം ഉപേക്ഷിച്ചതായി എക്സെൽ പ്രൊഡക്ഷൻസ്
സൂര്യ നായകനാകുന്ന രാകേഷ് ഓം പ്രകാശ് മെഹ്‌റ ചിത്രം 'കർണ' ഇനി ഉണ്ടാകില്ല. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം സൂര്യയുടെ ബോളിവുഡ് രംഗപ്രവേശനവും അടയാളപ്പെടുത്തേണ്ട ചിത്രമായിരുന്നു. ചിത്രത്തിൽ മഹാഭാരത കഥാപാത്രമായ കർണനായി സൂര്യയും ബോളിവുഡ് താരം ജാൻവി കപൂർ ദ്രൗപദിയുടെ വേഷത്തിലുമായിരുന്നു ചിത്രം പദ്ധതിയിട്ടത്. 600 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ് പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ ഇറങ്ങിയ സൂര്യ -ചിരുതൈ ശിവ ചിത്രം കങ്കുവ നേരിട്ട വലിയ പരാജയമാണ് കർണൻ ഉപേക്ഷിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ ബജറ്റ് കൂടുതലാണെന്നും ഇത് കുറയ്‌ക്കണമെന്നും നിർമ്മാതാക്കളായ എക്സെൽ പ്രൊഡക്ഷൻസ് സംവിധായകനോട് നേരത്തെ ആവിശ്യപെട്ടിരുന്നു. എന്നാൽ അതിനു സംവിധായകൻ സമ്മതിച്ചില്ലായെങ്കിൽ പ്രൊജക്റ്റ് ഉപേഷിക്കാനായിരുന്നു എക്സെൽ പ്രൊഡക്ഷൻസ് തീരുമാനിച്ചത്.
കങ്കുവ നേരിട്ട പരാജയം ആരാധകരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്. എന്നാൽ 2025ൽ സൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങളായ കാർത്തിക്ക് സുബ്ബരാജ് ചിത്രം surya44, ആർ ജെ ബാലാജി ചിത്രം സൂര്യ45നും വസന്ധി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 2025 നടിപ്പിന് നായകന്റെ ഗംഭീര തിരിച്ചുവരവ് ആണ് സിനിമ ലോകം പ്രേതീക്ഷിക്കുന്നത്