''എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ ഡോബി തിരുവോത്ത് ''; ഒടുവിൽ ഓമന മകനെ വെളിപ്പെടുത്തി നടി പാർവ്വതി തിരുവോത്ത്
മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായ പാർവ്വതി തിരുവോത്ത് തന്റെ മകനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. മകന്റെ ജന്മ ദിനത്തിലാണ് താൻ ഒരു അമ്മയാണെന്ന കാര്യം പാർവതി തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒ ടി ടി റിലീസായി മനോരമ മാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ച തങ്ങളുടെ പുതിയ ചിത്രമായ 'ഹേർ 'ന്റെ പ്രൊമോഷനിടെ നൽകിയ അഭിമുഖത്തിലാണ് പാർവ്വതി 'അമ്മ ആകാൻ ഉള്ള തന്നിലെ ആഗ്രഹത്തിനെ കുറിച്ച് പങ്കുവെച്ചത്. അമ്മ ആകാൻ ഏറെ നാളുകളായി ആഗ്രഹിക്കുന്ന ആളാണ് പാർവതി.
ഏഴാം വയസ്സിൽ ഒരു മകളുണ്ടായാൽ എന്ത് പേര് നൽകണം എന്ന് മുൻകൂട്ടി മനസ്സിൽ ഉറപ്പിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ടാറ്റൂ ചെയ്യുന്നതും അന്ന് മനസ്സിൽ വിചാരിച്ച ആ പേര് ആയിരുന്നു. എന്നാൽ ഇതുവരെ വിവാഹം കഴിക്കാൻ സാധിക്കാത്തതിനാൽ ഒരു കുട്ടിയെ ദത്തെടുക്കണം എന്ന് വരെ ചിന്തിച്ചിരുന്നു.
എന്നാൽ എപ്പോൾ തന്റെ ഓമന മകന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പാർവ്വതി തിരുവോത്ത്. ''എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ ഇന്ന് നാലാം വയസ്സിൽ എത്തിയിരിക്കുന്നു. നിന്റെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഒടുവിൽ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് ''
തന്റെ ഓമന പുത്രൻ 4 വയസ്സുള്ള നായ കുട്ടനായ ടോബി തിരുവോത്തിനെ കുറിച്ചാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച ഹൃദയ സപർശിയായ കുറിപ്പിലൂടെ പാർവ്വതി പരിചയപ്പെടുത്തുന്നത്.
ഹൃദയത്തോട് അത്ര ചേർന്ന് നിൽക്കുന്നതിനാൽ തന്റെ പേരിന്റെ പാതി കൂടി നൽകി ' ഡോബി തിരുവോത്ത്' എന്നാണ് നായകുട്ടിക്ക് പാർവ്വതി നൽകിയ പേര്. ഡോബിയുടെ വിവിധ ചിത്രങ്ങക്കൊപ്പം തന്നെ ഡോബിയെ മാറോടു ചേർത്തു നിൽക്കുന്ന പാർവതിയുടെ ചിത്രവും, ഒപ്പം അവൻ ഗർഭത്തിൽ കഴിഞ്ഞിരുന്ന കാലം എങ്ങനെ ആയിരിക്കുമെന്ന് സൂചിപ്പിക്കുന്ന സ്കാൻ ചിത്രവും ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടും ഉണ്ട്. പർവ്വതയിലൂടെ തന്റെ വളർത്തു നായയോടുള്ള സ്നേഹം വിവരിക്കാൻ കഴിയാത്തതാണ്. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നി താര സുഹൃത്തുക്കളും ഡോബിയ്ക്ക് പിറന്നാൾ ആശംസകൾ നൽകി പോസ്റ്റിനു കമന്റ് ചെയ്തിട്ടുണ്ട്.