വാക്ക് പാലിച്ച് പൃഥ്വിരാജ് ,എമ്പുരാനിലെ തന്റെ കഥാപാത്രം പരിചയപ്പെടുത്തി മണിക്കുട്ടൻ

പൃഥ്വിരാജ്–മോഹൻലാൽ ചിത്രമായ ‘എമ്പുരാൻ' റിലീസിന് ഒരുങ്ങുകയാണ്. ഏറ്റവും അക്ഷാംശയോടെ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ക്യാരക്ടർ പോസ്റ്ററുകൾ ആണ് ഇപ്പോൾ തരംഗമാകുന്നത്. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ നിറഞ്ഞാടാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. 36 കഥാപാത്രങ്ങളെ പതിനെട്ട് ദിവസം കൊണ്ട് പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആണ് അണിയറപ്രവർത്തകർ ശ്രെമിക്കുന്നത്.
ഇപ്പോൾ ‘എമ്പുരാനിലെ’ മുപ്പതാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ പുതിയ അംഗമായ മണിക്കുട്ടൻ, തന്റെ അതേ പേരിലഭിനയിക്കുന്ന ക്യാരക്ടർ ആണ് പരിചയപ്പെടുത്തുന്നത്. മാണി എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര് .
ആദ്യ ഭാഗമായ ലൂസിഫറിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ആയിരുന്നു മണിക്കുട്ടനുണ്ടായിരുന്നത് . അനീഷ് ജി മേനോന്‍ അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിനായിരുന്നു മണിക്കുട്ടൻ ശബ്ദം നൽകിയത്.
'' ലൂസിഫറില്‍ ഡബ്ബ് ചെയ്‍തിരുന്നു ഞാൻ. അന്നേ പൃഥ്വിരാജ് ഓഫര്‍ ചെയ്‍തതാണ് ഏമ്പുരാനിൽ ഒരു വേഷം .. എന്റെ ഡബ്ബിങ് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു . തിരുവനന്തപുരം ഭാഷ എനിക്ക് നന്നായി വരുമെന്ന് പൃഥിവിക്ക് അറിയാമായിരുന്നു. അന്ന് അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗം വരുകയാണെങ്കിൽ അതിൽ മണിക്കുട്ടൻ ഒരു കഥാപത്രം ചെയ്യുമെന്ന് '' -വിഡിയോയിൽ മണിക്കുട്ടൻ പങ്കുവെയ്ക്കുന്നു.
സീനിനെക്കുറിച്ച് ഒന്നും പറയാൻ പാടില്ലെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല എന്നും മണിക്കുട്ടൻ വിഡിയോയിൽ പറയുന്നുണ്ട്. ഇരുപതു വര്‍ഷമായി സിനിമയുടെ ഭാഗമാണ് താനെന്നും . എമ്പുരാന്‍ എന്ന വലിയ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും. പ്രിയപ്പെട്ട പൃഥ്വിയോടും ഏറ്റവും പ്രിയഇരുപതു വര്‍ഷമായി സിനിമയുടെ ഭാഗമാണ്. എമ്പുരാന്‍ എന്ന വലിയ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും. പ്രിയപ്പെട്ട പൃഥ്വിയോടും ഏറ്റവും പ്രിയ ലാലേട്ടനോടും മുരളി ചേട്ടനോടും ആന്റണി ചേട്ടനോടുമുള്ള സ്‌നേഹം അറിയിക്കുന്ന ഒപ്പം നില്‍ക്കുന്ന പ്രേക്ഷകരും കൂടെ മുണ്ഡനം എന്നും മണിക്കുട്ടൻ വിഡിയോയിൽ പറയുന്നുണ്ട്.
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍.സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും. കൂടാതെ , മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.