മനമഗളായി കീർത്തി സുരേഷ് ; സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടി ചിത്രങ്ങൾ

തെന്നിന്ധ്യൻ താരം കീർത്തി സുരേഷും ആൻ്റണി തട്ടിലും 2024 ഡിസംബറിൽ വിവാഹിതരായിരുന്നു . അവരുടെ വിവാഹത്തിന് ശേഷം, കീർത്തിയും ആന്റണിയും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ.വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ നിന്നുള്ള ചില ചിത്രങ്ങളാണ് കീർത്തി പങ്കുവെച്ചിരിക്കുന്നത്.

കടും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ആണ് കീർത്തിയും ആന്റണിയും ധരിച്ചിരിക്കുന്നത്. തമിഴിൽ വധു എന്നർത്ഥം വരുന്ന "മനമഗൾ" എന്നെഴുതിയ ഒരു പ്രത്യേക കമ്മലാണ് നടി ധരിച്ചിരുന്നത് എന്നതാണ് രസകരമായ കാര്യം. ഇരുവരുടെയും മെഹന്തി ദിനത്തിലെ ചിത്രങ്ങളാണ് ഇതെല്ലാം .

നേരത്തെ കീർത്തി സുരേഷ് തൻ്റെ വിവാഹത്തിന് ശേഷമുള്ള ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു കേരളത്തിലെയും , മലയാളികളെയും പ്രതിധ്വനിപ്പിക്കുന്ന അലങ്കരനാണ് ചെയ്ത വസ്ത്രങ്ങൾ ആയിരുന്നു ഇരുവരും ധരിച്ചത്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രെദ്ധ നേടിയിരുന്നു.

2024 ഡിസംബർ 12-ന് ഗോവയിൽ വെച്ചാണ് നടിയും അവരുടെ ഭർത്താവും വിവാഹിതരായത്. ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്.വിജയ്, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, അറ്റ്ലീ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

വരുൺ ധവാനൊപ്പം അഭിനയിച്ച ബേബി ജോൺ എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് അവസാനമായി അഭിനയിച്ചത്. കലീസ് സംവിധാനം ചെയ്ത ഈ ചിത്രം 2016-ൽ അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് നായകനായ തെരിയുടെ റീമേക്ക് ആയിരുന്നു.

വരുണിനെയും കീർത്തിയെയും കൂടാതെ, ചിത്രത്തിൽ വാമിക ഗബ്ബി, സാറ സിയന്ന, ജാക്കി ഷ്റോഫ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു, സൽമാൻ ഖാൻ അതിഥി വേഷത്തിൽ.

റിവോൾവർ റീത്ത, കന്നിവേദി തുടങ്ങിയ ചിത്രങ്ങളിൽ ഈ വർഷം കീർത്തി സുരേഷിൻറെ എത്താൻ പോകുന്ന ചിത്രങ്ങൾ

Related Articles
Next Story