പെപെയുടെ നായികയായി കീർത്തി സുരേഷ്

നടൻ ആൻ്റണി വർഗീസ് പെപെ നായകനായ നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത് സ്പോർട്സ് ഡ്രാമയായ ദാവീദ് എന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനിടയിൽ തെന്നിന്തൻ താരം കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ താരം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ചിത്രം മലയാളത്തിലാണോ തമിഴിലാണോ തെലുങ്കിലാണോ എന്ന് ആൻ്റണി വെളിപ്പെടുത്തിയിട്ടില്ല. എപ്പോൾ താൻ കരാർ ചെയ്തിരിക്കുന്ന ചിത്രങ്ങൾക്ക് ശേഷമായിരിക്കും കീർത്തി സുരേഷിന് ഒപ്പം ചിത്രം ചെയ്യുന്നത്. ചിത്രത്തിനെ പറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.
ടൊവിനോ തോമസിനൊപ്പം അഭിനയിച്ച 'വാശി' ആയിരുന്നു കീർത്തിയുടെ മുൻ മലയാളം ചിത്രം. രാധിക ആപ്‌തേയ്‌ക്കൊപ്പം സ്‌ക്രീൻ പങ്കിടുന്ന നെറ്റ്ഫ്ലിക്‌സിൻ്റെ വരാനിരിക്കുന്ന വെബ് സീരീസായ അക്കയുടെ ഭാഗമാണ് നടി ഇപ്പോൾ.
ആർഡിഎക്‌സും മാർക്കോ സംവിധായകരുമൊത്തുള്ള സിനിമകൾ ഉൾപ്പെടെ നിരവധി ആവേശകരമായ പ്രോജക്ടുകൾ ആൻ്റണിക്കും വരുന്നുണ്ട്. ആദ്യത്തേതിൽ ദുൽഖർ സൽമാനാണ് നായകൻ.