ഇമേജിന്റെ ഭാരമില്ലാത്ത നടി; ഉർവ്വശിക്ക് ഇത് അഭിമാന നിമിഷം

kerala state film award- Urvasi

ഇമേജിന്റെ ഭാരമില്ലാത്ത അഭിനേത്രിയാണ് ഊര്‍വശി. വളരെ കുറിച്ച് ആര്‍ട്ടിസ്റ്റുകളാണ് ആ കാറ്റഗറിയിലുള്ളത്. അത്തരമൊരു നടിയെ അം​ഗീകാരിക്കേണ്ടത് നമ്മുടെ കടമയാണ്. മികച്ച നടിക്കുള്ള സംസ്ഥാ ചലച്ചിത്ര അവാർഡ് ആറാം തവണയാണ് ഉർവ്വശി സ്വന്തമാക്കുന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ എന്ന കഥാപാത്രത്തെ മികച്ചതാക്കിയതിനാണ് ഈ പുരസ്കാരം. അവര്‍ ഇതുവരെ അവതരിപ്പിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഉള്ളൊഴുക്കിലേത്. ലീലാമ്മ എന്ന കഥാപാത്രത്തെ സിനിമാ പ്രേക്ഷകരുടെ ഉള്ളുലച്ചിരുന്നു. ലീലാമ്മ പല അടരുകളുള്ള കഥാപാത്രമാണ്. സൂക്ഷ്മമായ വായനയിലേ ലീലമ്മയെ നമുക്ക് പിടികിട്ടത്തുള്ളൂ. ലീലാമ്മ സൃഷ്ടിക്കുന്ന ഭാവങ്ങളിലൂടെയാണ് അവര്‍ തന്റെ മുന്നിലുള്ളവരെ-അത് പ്രേക്ഷകരാകാം, മരണ വീട്ടിലെ സ്വന്ത-ബന്ധു ജനങ്ങളോ നാട്ടുകാരോ ആകാം-നിയന്ത്രിക്കുന്നതും തനിക്ക് വിധേയരാക്കുന്നതും.ഉര്‍വശി ലീലാമ്മയാകുമ്പോള്‍ സംഭവിക്കുന്നത്, ആ കഥാപാത്രത്തിനുമേലുള്ള ആശയക്കുഴപ്പം അവസാനം വരെ നിലനില്‍ക്കുന്നുവെന്നതാണ്. പാര്‍വതിയുടെ അഞ്ജുവിനെ നമുക്ക് പിടികിട്ടും. ആ തരത്തിലാണ് കഥാപാത്രമൊരുക്കിയിട്ടുള്ളത്. അഞ്ജുവിന്റെ കാര്യത്തില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ക്ക് അവസരമുണ്ട്. ആദ്യാവസാനം ലീലാമ്മയുടെ കാര്യത്തില്‍ ശരി തെറ്റുകളുടെ ഹരണത്തിന് കഴിയാതെ പോകുന്നുണ്ടെങ്കില്‍ അത് ഉര്‍വശിയുടെ മിടുക്കാണ്. ഇതേ സിനിമയിലെ അഭിനയത്തിന് പാര്‍വതിയും മികച്ച നടിക്കുള്ള മത്സര വിഭാഗത്തിലുണ്ട്.

ഇപ്പോഴിതാ 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വീണ്ടും നേടിയിരിക്കുകയാണ് ഉർവ്വശി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയിത്തിലൂടെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ഉർവ്വശിയെ തേടി ഇത്തവണയെത്തിയത്. അവരവരുടെ ശരികളിലൂടെ മാത്രം സഞ്ചരിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് പറഞ്ഞത്. സ്ത്രീകളുടെ ഭാഗത്ത് നിന്ന് മാത്രം കാണാനും ചിന്തിക്കാനും കഴിയുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. സമകാലിക ചലച്ചിത്രാനുഭവത്തിൽ സ്ത്രീകൾ അപ്രസക്തമാവുമ്പോഴാണ് വ്യത്യസ്തമായ അവതരണാനുഭവവുമായി ഉള്ളൊഴുക്ക് തിയറ്ററിൽ എത്തിയത്.

കവിത രഞ്ജിനി എന്ന പൊടിമോളാണ് മലയാള സിനിമയിലെ ഭാ​ഗ്യ നായികമാരിലൊരാളായ ഉർവ്വശി. നാടകനടനായ ചവറ വി.പി. നായരുടെയും നർത്തകി വിജയലക്ഷ്മിയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളാണ് ഉർവ്വശി. എന്നാൽ ഇന്ന് തെന്നിന്ത്യയിലെ നാലു ഭാഷകളിലുമുള്ള അനവധി സിനിമകളിൽ നായികയായി അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച് പ്രശസ്തി നേടിയ നടിയാണ് ഉർവ്വശി. ഇന്നും ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്വഭാവനടിയായി അഭിനയരംഗത്ത് ജ്വലിച്ചുനിൽക്കുകയാണ് ഉർവ്വശി.

1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിലൂടെയാണ് ഉർവശി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് . പിന്നീട് 1979-ൽ കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ ബാല്യകാലം അഭിനയിച്ചു. 1980-ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻ്റായി ദ്വിഗ് വിജയം എന്ന സിനിമയിലും ഒരു വേഷം ചെയ്തു. 1983 ൽ 13ാം വയസ്സിൽ കാർത്തിക് നാകനായ തൊടരും ഉണർവ് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചു. പിന്നീട് 1984ൽ മമ്മൂട്ടി നായകനായ എതിർപ്പുകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും നായികയായി മാറി.

1989ൽ മഴവിൽക്കാവടി, വർത്തമാന കാലം,1990 ൽ തലയിണ മന്ത്രം,1991ൽ കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം,

1995ൽ കഴകം, 2006 ൽ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 5 തവണ ഉർവ്വശി നേടി. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. 2006-ൽ അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും ഉർവ്വശിക്ക് ലഭിച്ചു.

1985 - 1995 കാഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവശി. ഈ സമയത്ത് അഞ്ഞൂറിൽ‌ അധികം മലയാള സിനിമകളിൽ ഉർവശി അഭിനയിച്ചു. മലയാള, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനയത്തിന് അപ്പുറം സിനമകൾക്ക് കഥയും താരം എഴുതിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉർവ്വശി തന്നെയായിരുന്നു.

Related Articles
Next Story