കിരൺ അബ്ബാവരത്തിന്റെ പാൻ ഇന്ത്യൻ ചിത്രം "ക" മലയാളം റിലീസ് ഇന്നുമുതൽ ; കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ്
തെലുങ്ക് യുവതാരം കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ കേരളാ റിലീസ് ഇന്നുമുതൽ . ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് തെലുങ്കിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ മലയാളം പതിപ്പ് ആണ് ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്. തെലുങ്കിൽ ബ്ളോക്ക്ബസ്റ്റർ വിജയമായ 'ക' ബോക്സ് ഓഫീസിൽ 50 കോടിയിലധികം ആഗോള കളക്ഷനും നേടിയിരുന്നു. മിസ്‌റ്ററി ത്രില്ലർ ആയൊരുക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒരുക്കിയത്. കൃഷ്ണഗിരി എന്ന ഗ്രാമത്തിൻറെ പശ്‌ചാത്തലത്തിൽ നടക്കുന്ന ചില ദുരുഹമായ സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രണയവും ഡ്രാമയും ആക്ഷനും സസ്‌പെൻസും കോർത്തിണക്കിയാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നതെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. കിരൺ അബ്ബാവരത്തിന്റെ വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ട്രൈലെർ കാണിച്ചു തരുന്നുണ്ട്. തൻവി റാം, നയനി സരിക എന്നിവരാണ് 'ക' യിലെ നായികമാർ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് ഈ ചിത്രത്തിന് തെലുങ്കിൽ നിന്നും ലഭിച്ചത്.
മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. ഛായാഗ്രഹണം - വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം - സാം സി എസ്, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, കലാ സംവിധാനം - സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - KA പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്,