കീർത്തിയുടെ സ്വന്തം ആന്റണി ; ഗോവയിൽ വെച്ച് വിവാഹിതരായി പ്രണയിനികൾ
തെന്നിന്ത്യൻ താരം കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇരുവരുടെയും പേര് സൂചിപ്പിക്കുന്ന #fortheloveofNyKe എന്ന ടാഗ് ആണ് കീർത്തി ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. തമിഴ് പരമ്പരാഗത രീതിയിൽ ഉള്ള ഹിന്ദു വിവാഹമായിരുന്നു നടന്നത്. എന്നാൽ വൈകിട്ട് ആന്റണിയുടെ മത പ്രകാരം ക്രിസ്ത്യൻ ആചാരത്തിലുള്ള വിവാഹവും നടക്കും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി നടന്ന സ്വകാര്യ വിവാഹമായിരുന്നു .
15 വർഷമായുള്ള സൗഹൃദമാണ് ആന്റണിയും കീർത്തിയും തമ്മിൽ. എന്നാൽ തങ്ങളുടെ പ്രണയം ഇരുവരും ഇതുവരെ സ്വകാര്യമായി വെച്ചിരുന്നു. ഒരാഴ്ച മുൻപായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള കാര്യം സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കീർത്തിയുടെ വളർത്തു നായക്ക് NyKe എന്ന പേര് നൽകിയത് ആന്റണിയുടെയും കീർത്തിയുടെ പേരിൽ നിന്നുമാണെന്നും താരം പങ്കുവെച്ചത് അടുത്ത സുഹൃത്തുക്കളെയും ഞെട്ടിച്ചിരുന്നു. ബിസിനസുകാരനാണ് ആന്റണി തട്ടിൽ. എഞ്ചിനീയറിംഗ് ബിരുദധാരിയായ ആന്റണിയ്ക്ക് ചെന്നൈയിലും ദുബായിലും ബിസിനസ്സ് ഉണ്ട്.