'കിസിക്' പ്രോമോ ; അടിപൊളി ഗാനത്തിനു ചുവടുവെച്ചു അല്ലു അർജുനും ശ്രീലീലയും

പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിലെ 'കിസിക്' എന്ന ഗാനത്തിൻ്റെ പ്രൊമോ പുറത്തിറക്കി. ശ്രീലീലയും അല്ലു അർജുനും ഉൾപ്പെടുന്ന ചിത്രത്തിലെ ഗാനം എപ്പോൾ വൈറലാണ്. നവംബർ 24-ന് ഞായറാഴ്ച ചെന്നൈയിൽ നടക്കുന്ന ഗാനത്തിൻ്റെ ഗംഭീരമായ ലോഞ്ചിനെക്കുറിച്ചുള്ള വിശദംശങ്ങളും പ്രൊമോയിൽ ഉണ്ട്. കൂടാതെ ഐക്കൺ സ്റ്റാർ അല്ലു അർജുനൊപ്പം തെന്നിദ്ധ്യൻ താര സുന്ദരി ശ്രീ ലീലയും കൂടെ ഒന്നിക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും ഹിറ്റ് ഗാനമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പുഷ്പ ആദ്യ ഭാഗങ്ങളിലെ സാമന്ത അവതരിപ്പിച്ച 'ഉ ആണ്ടവ' ഗാനവും രശ്‌മിക മന്ദനയുടെ 'സ്വാമി' എന്ന ഗാനവും വലിയ ഹിറ്റുകളായിരുന്നു

ബിഹാറിലെ പട്‌നയിൽ ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ചെയ്‌തതിന് ശേഷം, ഗാന ലോഞ്ചിനായി നിർമ്മാതാക്കൾ ചെന്നൈയിൽ ഒരു വലിയ ചടങ്ങിന് ഒരുങ്ങുകയാണ്. പിന്നീട് കൊച്ചിയിൽ മറ്റൊരു പ്രധാന പ്രൊമോഷൻ പരിപാടിയും ഉണ്ടാകും.

നവംബർ 17 ഞായറാഴ്ച ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ഫഹദ് ഫാസിലിൽ ശക്തനായ വില്ലനുമായി ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്. സുകുമാറാണ് പുഷ്പ 2: ദ റൂൾ സംവിധാനം ചെയ്യുന്നത്. അല്ലു അർജുനും ഫഹദ് ഫാസിലിനും പുറമെ, ശ്രീവല്ലിയായി രശ്മിക മന്ദാനയും അഭിനയിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles
Next Story