ഈ ആഴ്ച റിലീസിനൊരുങ്ങുന്നു സിനിമകളുടെ വിശേഷങ്ങൾ അറിയാം

നവാഗതനായ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നവംബർ 15ന് പ്രദർശനം ആരംഭിക്കുന്ന 'ആനന്ദ് ശ്രീബാല'. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാളികപ്പുറം’, ‘2018’ എന്നീ ഗംഭീര വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

ഇന്ത്യയൊട്ടാകെയുള്ള ലൊക്കേഷനിൽ എഴുപതോളം പ്രമുഖതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബർ 8ന് റിലീസ് ചെയ്യും. ഷൈൻ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്‌, അശോകൻ, ബൈജു സന്തോഷ്‌ എന്നിവരോടൊപ്പം 70ഓളം താരങ്ങളെയാണ് ചിത്രത്തിനായ് അണിനിരത്തിയിരിക്കുന്നത്. 10 വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ ആക്ഷൻ ക്വീൻ വാണി വിശ്വനാഥ് തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടെയാണ് ഇത്. ഇൻവെസ്റ്റിഗേഷൻ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രം സംവിധായകൻ നിഷാദ് തന്നെയാണ് അവതരിപ്പിക്കുന്നത്. നവംബർ 8 മുതൽ ചിത്രം തിയറ്ററുകലിലെത്തും.

കപ്പേള എന്ന ചിത്രത്തിന് ശേഷം സംവിധയകൻ മുസ്തഫയുടെ അടുത്ത ചിത്രമാണ് മുറ.

ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂട്, മാലപാർവതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകർക്കിടയിൽ തരംഗമായി മരിയ ചിത്രത്തിന് ആശംസകളുമായി എത്തിയത് തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനക രാജ് ചിയാൻ വിക്രവുമാണ്. ചിത്രം നവംബർ 8 നു തിയേറ്റർ റിലീസിന് ഒരുങ്ങുന്നു.

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവ നവമ്പർ 14 ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യും.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലൻ വേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണി. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്. അടുത്തിടെ നമ്മളെ വിട്ടു പിരിഞ്ഞ മലയാള സിനിമ എഡിറ്റർ നിഷാദ് യുസഫ് ആണ് കങ്കുവയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിഷണം നിർവഹിക്കുന്നത്

Related Articles
Next Story