അശ്വിന്റെ വീട്ടിൽ കുടുംബ സമേതം കൃഷ്ണകുമാർ; താംബൂലം കൈമാറി

krishna kumar family get together at aswin kumar family

അശ്വിൻ ഗണേഷിന്റെ വീട്ടിലെത്തി മകളുടെ പ്രതിശ്രുത വരാനായ താംബൂലവും ക്ഷണക്കത്തും കൈമാറി കൃഷ്ണകുമാറിന്റെ കുടുംബം. അശ്വിന്റെ വീട്ടിലേക്ക് കുടുംബത്തിനൊപ്പം അഹാന കൃഷ്ണയും എത്തിയിരുന്നു. അശ്വിന്റെ കുടുംബം ദിയയുടെ വീട്ടിൽ പെണ്ണുകാണലിനു എത്തിയപ്പോൾ ചടങ്ങിൽ അഹാന പങ്കെടുത്തില്ലെന്നും അശ്വിന്റെ കുടുംബത്തെ വേണ്ടവിധത്തിൽ സ്വീകരിച്ചില്ല എന്നുമൊക്കെയുള്ള ചർച്ചകളുണ്ടായിരുന്നു . അതിനെല്ലാമുള്ള മറുപടി എന്ന നിലയിലാണ് ഇരുകുടുംബങ്ങളും ഒന്നിച്ച് വിവാഹത്തിനു മുന്നോടിയായ ചടങ്ങുകളുമായി മുന്നോട്ടു പോകുന്ന വിഡിയോ ദിയ കൃഷ്ണ പങ്കുവച്ചിരിക്കുന്നത്.

ഇനിയുള്ള കുറച്ച് നാളുകൾ കൃഷ്ണകുമാർ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് ഇപ്പോൾ താംബൂല കൈമാറ്റം നടത്തിയതെന്ന് ദിയ വിഡിയോയിൽ പറഞ്ഞു. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേക്ക് എത്തിയത്. അച്ഛനും അമ്മയും സഹോദരിമാരും എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ദിയ അശ്വിന്റെ വീട്ടിലെത്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ദ് ബി​ഗ് മീറ്റ് അപ്പ് എന്ന തലക്കെട്ടോടെയാണ് വിഡിയോ ദിയ പങ്കിട്ടത്. ഇനി ദിയയുടെ വിവാഹം അടുക്കുമ്പോൾ മാത്രമാണ് കൃഷ്ണകുമാർ വിദേശത്ത് നിന്നും വരിക. അതിനാലാണ് മാതാപിതാക്കളുടെ സാന്നിധ്യം ഒഴിച്ച് കൂടാനാവാത്ത ഇത്തരം ചടങ്ങുകൾ വേ​ഗത്തിൽ പൂർത്തിയാക്കിയത് എന്ന് ദിയ പറയുന്നു.വീട്ടിൽ തന്നെ ഉണ്ടായ റംബൂട്ടാനും ഡ്രാ​ഗൺ ഫ്രൂട്ടും എല്ലാം അടങ്ങിയ പഴക്കൂടകളും മധുര പലഹാരങ്ങളുമെല്ലാമായാണ് കൃഷ്ണ കുമാറും കുടുംബവും എത്തിയത്.

ദിയ പങ്കുവെച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി കമെന്റുകളാണ് ലഭിച്ചിരിക്കുന്നത്. അന്ന് അശ്വിന്റെ കുടുംബം വന്നപ്പോൾ അഹാനയുടെ കുറവ് ഉണ്ടായിരുന്നു. മറ്റുള്ളവരെക്കാൾ കുറച്ച് കൂടി ആൾക്കരോട് സംസാരിക്കുന്നത് അഹാനയാണ്, എന്ത് നല്ല പെരുമാറ്റമാണ് അഹാനയുടേത് എന്നൊക്കെ പോകുന്നു വിഡിയോയ്ക്കു വരുന്ന കമന്റുകൾ.

Related Articles
Next Story