കുമ്പളങ്ങി നൈറ്റ്‌സ് സംവിധായകനൊപ്പം നസ്ലിൻ നായകനാകുന്ന ചിത്രം

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് മധു സി നാരായണൻ. ആറ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് മധു സി നാരായണൻ. യുവ താരം നസ്‌ലെൻ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, നസ്ലെന്റെ പുതിയ പ്രോജക്ടുകളുടെ ഒരു നിര തന്നെ അണിനിരത്തുന്നുണ്ട്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഡൊമിനിക് അരുണിൻ്റെ ചിത്രത്തിൽ കല്യാണി പ്രിയദർശനൊപ്പം ആണ് നസ്ലിൻ അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കി. ഖാലിദ് റഹ്മാൻ്റെ ആലപ്പുഴ ജിംഖാന എന്ന സ്‌പോർട്‌സ് കോമഡിയിൽ ബോക്‌സറായാണ് താരം എത്തുന്നത്.
മോളിവുഡ് ടൈംസ് എന്ന ചിത്രത്തിനായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിൻ്റെ സംവിധായകൻ അഭിനവ് സുന്ദർ നായകിനൊപ്പം നസ്‌ലെൻ സഹകരിക്കുന്നു എന്നുള്ള വാർത്തകളും വന്നിരുന്നു . ഈ വർഷം, നസ്ലിന്റെ ബ്ലോക്ക്ബസ്റ്റർ റോം-കോമിൻ്റെ തുടർച്ചയായ പ്രേമലു 2 ൻ്റെ ജോലിയും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.