'എന്റെ പവര്‍ ഗ്രൂപ്പ്'; ക്യൂട്ട് വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍

kunchakko boban shares family trip video

കുടുംബത്തോടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനുമൊപ്പമുള്ള വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോക്ക് നടന്‍ നല്‍കിയ ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. 'എന്റെ പവര്‍ ഗ്രൂപ്പ്' എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്.

കുഞ്ചാക്കോ ബോബനും പ്രിയയും മകനെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ കടലും കടല്‍പ്പാലവും കാണാം. അടുത്തിടെ ഓണാഘോഷത്തിനായി കുഞ്ചാക്കോ ബോബന്‍ മെല്‍ബണിലെത്തിയിരുന്നു. അതിനിടയില്‍ എടുത്ത വീഡിയോയാണിതെന്നാണ് സൂചന.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറെ ചര്‍ച്ചയായ വാക്കാണ് പവര്‍ ഗ്രൂപ്പ്. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച 'മാംഗല്യം' തന്തുനാനേന' എന്ന ചിത്രത്തിന്റെ സംവിധായക സൗമ്യ സദാനന്ദന്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

Related Articles
Next Story