''എത്ര പോസ്റ്റുകൾ വേണമെങ്കിൽ അവർ ഇട്ടോട്ടെ'': ഷാജി എൻ കരുൺ

സംവിധായക ഇന്ദു ലക്ഷ്മിയും കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണും തമ്മിലുള്ള തർക്കം വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സിനിമയനായ രൂപീകരണ സമിതിയുടെ തലപ്പത്തേയ്‌ക്കുള്ള ഷാജി എൻ കരുണിന്റെ നിയമനത്തിനെതിരായി ഇന്ദു ലക്ഷ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പനാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. പിന്നാലെ ഇതിനെതിരെ ഷാജി എൻ കരുൺ കെഎസ്എഫ്ഡിസിയ്ക്ക് വക്കിൽ നോട്ടീസ് അയച്ചിരുന്നു.

എത്ര പോസ്റ്റുകൾ വേണമെങ്കിൽ അവർ ഇട്ടോട്ടെയെന്നും, സത്യം അറിയാനാണ് കോടതിയിൽ പോയതെന്നുമാണ് ഷാജി എൻ കരുൺ പറയുന്നത്. ഒരു കോടി രൂപ മുടക്കി നിർമ്മിച്ച സിനിമയാണ് ഇന്ദുലക്ഷ്മിയുടെ നിള. പണം ചിലവാക്കിയ സ്ഥാപനത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. വ്യക്തിയല്ല, സ്ഥാപനമാണ് വലുതെന്നും ഷാജി എൻ കരുൺ പറഞ്ഞു.

കെഎസ്എഫ്ഡിസിയുടെ സംവിധായകർക്കുള്ള സിനിമ പദ്ധതിയിൽ പൂർത്തിയാക്കിയ നിള എന്ന ചിത്രത്തിന്റെ സംവിധായകയാണ് ഇന്ദു ലക്ഷ്മി. ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് തന്നോടും നിള എന്ന ചിത്രത്തിനോടും കടുത്ത അവഗണയാണ് ഷാജി എൻ കരുൺ കാണിച്ചത്. ഇതിൽ ഉള്ള പ്രതിഷേധമായി ആയി ആണ് സിനിമയനായ രൂപീകരണ സമിതിയുടെ തലപ്പത്തേയ്‌ക്കുള്ള ഷാജി എൻ കരുണിന്റെ നിയമനത്തിനെതിരായി ഇന്ദു ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് ഷാജി എൻ കരുൺ അടക്കമുള്ളവരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച് ഇന്ദു സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു.

Related Articles
Next Story