5 വർഷത്തെ പ്രണയവും വേർപിരിയലും. ജീവിത പങ്കാളിയെക്കുറിച്ച് തുറന്ന് പറഞ്ഞ് അർജുൻ കപൂർ

സെലിബ്രിറ്റികൾ തമ്മിലുള്ള പ്രണയം എന്നും സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും വലിയ വാർത്തകളാകാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ നിറഞ്ഞ പ്രണയ ജോഡികളാണ് ബൊളിവുഡ് നടൻ അർജുൻ കപൂറും മലൈക്ക അറോറയും. 2018-ൽ ഇവരുടെ പ്രണയം ആരംഭിച്ചുമുതൽ തന്നെ ബോളിവുഡിൽ നിറഞ്ഞു നിന്ന പ്രണയ ജോഡികളാണ് ഇരുവരും. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ബ്രെയ്ക്ക് അപ്പിലാകുന്നു എന്നുള്ള അഭ്യൂഹങ്ങൾ പ്രചചാരിച്ചിരുന്നു. എന്നാൽ താനിപ്പോൾ സിംഗിൾ ആണെന്ന് അർജുൻ കപൂർ തന്നെ പരസ്യപ്പെടുത്തിയതോടെ അഭ്യൂഹങ്ങൾക്ക് അവസാനം ആക്കുകയായിരുന്നു.

ഇരുവരും തമ്മിൽ പിരിഞ്ഞതിന് പിന്നാലെ തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ പങ്കുവെക്കുകയാണ് അർജുൻ കപൂർ .

" ഞാൻ സ്നേഹിക്കുന്ന ഒരാളോട് എനിക്ക് എന്റെ നിശബ്ദത പോലും പങ്കുവക്കാനാകാണം. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാലും എല്ലാ സമയവും സംസാരിക്കാൻ സാധിച്ചില്ലെങ്കിലും പരസ്പരം ബന്ധപ്പെടാനാകണം. ഏതൊരു കാര്യവും കൂടുതൽ ചിന്തിക്കാതെ പങ്കുവെക്കുക എന്ന ആശയത്തത്തിലാണ് വിശ്വസിക്കുന്നത്. " എന്നാണ് അർജുൻ കപൂർ പറയുന്നത്.

സ്നേഹമെന്നാൽ എല്ലായ്പ്പോഴും ഒരു വ്യക്തിയോടൊപ്പം നിൽക്കുകയെന്നതല്ല. അവരുമൊന്നിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ആത്മാർഥമായി ആഗ്രഹമുണ്ടാകണം. വ്യക്തികൾ പരസ്പരം പങ്കാളിയുടെ ജോലിയും മനസിലാക്കിയിരിക്കണമെന്നും അർജുൻ കപൂർ കൂട്ടിച്ചേർക്കുന്നു.

അർജുൻ കപൂറിന്റെ പുതിയ ചിത്രം 'മേരെ ഹസ്ബൻഡ് കി ബീവിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് തരാം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Related Articles
Next Story