മൂന്നാം വാരത്തിലും ഹൗസ്ഫുൾ; 100 കോടി പിന്നിട്ട് ലക്കി ഭാസ്‌കർ

lucky bhaskar collection

വിജയക്കുതിപ്പ് തുടർന്ന് ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്‌കർ' . മൂന്നാം വാരത്തിലും ചിത്രം തിളക്കം ചോരാതെ കേരളത്തിൽ മുന്നേറ്റം തുടരുകയാണ്. 153 സ്ക്രീനുകളിൽ ചിത്രം മെഗാ ബ്ലോക്ബസ്റ്ററായി തുടരുന്നു. കഴിഞ്ഞ ദിവസം ചിത്രം ആഗോള തലത്തിൽ 100 കോടി ഗ്രോസ് കളക്ഷൻ നേടിയിരുന്നു. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസർ ആയും ലക്കി ഭാസ്കർ മാറി. ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.

തെലുങ്കിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ എന്ന അപൂർവ നേട്ടവും ഈ ചിത്രത്തിൻ്റെ വിജയത്തോടെ ദുൽഖർ സൽമാൻ സ്വന്തമാക്കി. കേരളത്തിൽ 25 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രത്തിൽ കുടുംബ ബന്ധങ്ങളിലെ വൈകാരികതക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.

Related Articles
Next Story