'ഇന്ത്യൻ എഡിസൺ' ആകാൻ മാധവൻ ; റോക്കട്രി ടീമിനൊപ്പം വീണ്ടും ഒന്നിക്കുന്നു

തമിഴ് നടൻ മാധവൻ മറ്റൊരു ബയോപിക്കിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണൻ്റെ ജീവചരിത്രമായ റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിന് ശേഷം വീണ്ടും അതെ ടീമിനൊപ്പം ഒന്നിക്കുന്നു എന്നുള്ള വാർത്തകൾ ആണ് എപ്പോൾ ലഭിക്കുന്നത്. ഇന്ത്യൻ കണ്ടുപിടുത്തക്കാരനും എഞ്ചിനീയറുമായ ജിഡി നായിഡുവായി ആയിട്ടിരിക്കും താരം അഭിനയിക്കുക. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയുടെ 95 ശതമാനവും സംഭവങ്ങൾ നടന്ന യഥാർത്ഥ സ്ഥലങ്ങളിൽ വെച്ച് ആധികാരികത ഉറപ്പാക്കുമെന്ന് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളീധർ സുബ്രഹ്മണ്യം വെളിപ്പെടുത്തി. ബാക്കി അഞ്ച് ശതമാനം വിദേശത്ത് ചിത്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ ചിത്രീകരണത്തിൻ്റെ ഒരു ചെറിയ ഭാഗം ഇതിനകം പൂർത്തിയായിട്ടുണ്ട്, ബാക്കി ഭാഗങ്ങൾ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ ചിത്രീകരിക്കും.

ചിത്രത്തിൻ്റെ ഇന്ത്യൻ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഫെബ്രുവരി 18 ന് ആരംഭിക്കും. അതിനു ശേഷം ചിത്രത്തിൻ്റെ ടൈറ്റിൽ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ വെളിപ്പെടുത്തുമെന്നും മുരളീധർ സുബ്രഹ്മണ്യം. സംവിധായകനും സംഘവും 5 വർഷത്തിലേറെയായി G.D. നായിഡുവിന്റെ ജീവിതംചിത്രമാക്കാനുള്ള ഗവേഷണത്തിലായിരുന്നു.

'ഇന്ത്യയിലെ എഡിസൺ' എന്നും 'കോയമ്പത്തൂരിൻ്റെ സമ്പത്തിൻ്റെ സൃഷ്ടാവ്' എന്നും അറിയപ്പെടുന്ന ഒരു ദീർഘവീക്ഷണമുള്ള ശാസ്ത്രജ്ഞനായിരുന്നു ജി.ഡി. നായിഡു. അദ്ദേഹത്തിൻ്റെ നിരവധി അംഗീകാരങ്ങൾക്കിടയിൽ, ഇന്ത്യയിൽ ആദ്യമായി ഒരു ഇലക്ട്രിക് മോട്ടോർ നിർമ്മിച്ചതെന്ന ബഹുമതി അദ്ദേഹത്തിനുണ്ട്.

മുമ്പ് നമ്പി നാരായണനെ റോക്കട്രി: ദി നമ്പി എഫക്‌റ്റ് എന്ന ചിത്രത്തിലൂടെ മികച്ചതാക്കാൻ മാധവന് സാധിച്ചിരുന്നു. ചിത്രത്തിലെ മാധവന്റെ പ്രകടനത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു. കൂടാതെ ദേശീയ അവാർഡ് നേടിക്കൊടുത്തു.അതുകൊണ്ട് തന്നെ ജി ഡി നായിഡുവിൻ്റെ പൈതൃകത്തെ ജീവസുറ്റതാക്കാൻ മാധവനേക്കാൾ മാധവനെക്കാൾ മികച്ച മറ്റാരുമില്ല. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം വർഗീസ് മൂലൻ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വർഗീസ് മൂലനും വിജയ് മൂലനും ചേർന്ന് ത്രിവർണ്ണ ഫിലിംസിൻ്റെ ആർ.മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ അരവിന്ദ് കമലനാഥനാണ്.

Related Articles
Next Story