മലയാള ചലച്ചിത്ര സംഘടനകൾ ജൂൺ 1 മുതൽ സമരത്തിൽ

മലയാള ചലച്ചിത്ര സംഘടനകൾ ജൂൺ 1 മുതൽ സമരത്തിൽ. സിനിമകളുടെ ഷൂട്ടിംഗും പ്രദർശനവും ഉൾപ്പെടെ എല്ലാ സിനിമാ പ്രവർത്തനങ്ങളും സമ്പൂർണമായി നിർത്തിവയ്ക്കും.സിനിമാ സംഘടനകളുടെ സംയുക്ത യോ​ഗത്തിലാണ് ഈ തീരുമാനം.ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് ആവശ്യം ഉന്നയിച്ചാണ് സമരം.

"30 ശതമാനം നികുതി ചുമത്തുന്ന മറ്റൊരു വ്യവസായവും ഇല്ല. അതിൽ അധിക വിനോദ നികുതി കൂടാതെ ജിഎസ്ടി ഉൾപ്പെടുന്നു. സർക്കാർ ഇടപെട്ട് ഇത് പിൻവലിക്കണം," നിർമ്മാതാവ് സുരേഷ് കുമാർ പറഞ്ഞു.

"അഭിനേതാക്കളുടെയും മറ്റുള്ളവരുടെയും പ്രതിഫലം മുമ്പെങ്ങുമില്ലാത്തവിധം കുതിച്ചുയരുകയാണെന്നും അത് കുറയ്ക്കുകയും വേണമെന്നും . ഒരു സിനിമയുടെ 60 ശതമാനവും താരങ്ങൾക്ക് പ്രതിഫലം നൽകിയാണ് നിർമ്മാതാവിന് വലിയ നഷ്ടമുണ്ടാക്കുന്നത്.തങ്ങൾക്ക് ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ല," സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

"പുതിയ അഭിനേതാക്കൾ പോലും ഭീമമായ പ്രതിഫലം വാങ്ങുന്നു, സംവിധായകരും അങ്ങനെ തന്നെ. 50 ദിവസം കൊണ്ട് തീർക്കുന്ന സിനിമ 150 ദിവസം കൊണ്ട് തീരും. അഭിനേതാക്കളുടെ പ്രതിഫലത്തേക്കാൾ 10 ശതമാനം പോലും തിയേറ്ററുകളിൽ നിന്ന് ഈടാക്കുന്നില്ല. അഭിനേതാക്കൾ നിർമ്മിക്കുന്ന സിനിമകളുമായി സഹകരിക്കില്ല എന്നും സുരേഷ് കുമാർ പറയുന്നു.

കഴിഞ്ഞ വർഷത്തിൽ 176 മലയാള സിനിമകൾ ആണ് ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടത്. 2025 ജനുവരിയിൽ തിയേറ്ററുകൾക്കുണ്ടായ നഷ്ടം 101 കോടി രൂപയാണ്.

സ്‌ക്രീനുകൾക്ക് പിന്നിൽ ജോലി ചെയ്യുന്ന 60 ശതമാനം സിനിമാ മേഖലയിലെ പ്രൊഫഷണലുകളും കടുത്ത പ്രതിസന്ധിയിലാണ്. എന്നാൽ ഈ കാര്യത്തിൽ സംസ്ഥാന സർക്കാർ നിശബ്ദമാണെന്നും ഒടിടി കച്ചവടം നല്ല രീതിയിൽ നടക്കുന്നില്ല എന്നും , സിനിമ നന്നായാൽ ഒടിടി ഒരു തുക പറയും. അതിൽ സിനിമ എടുക്കും. 6 മാസം കൊണ്ടും 10 മാസം കൊണ്ടുമാണ് അത് കിട്ടുന്നത്. അതിനാൽ ആ സമരത്തിലേക്ക് നയിക്കാൻ പൂര്ണമായുള്ള കാരണം. ജൂൺ ഒന്ന് മുതൽ പൂർണമായും സിനിമ നിർത്തുമെന്നുള്ളത് സംയുക്തമായ തീരുമാനമാണ്. സിനിമയുടെ ഷൂട്ടിങ്ങും പ്രദർശനവും നടക്കില്ല.

Related Articles
Next Story