മലയാളത്തിന്റെ പ്രിയ ഗായിക മച്ചാട് വാസന്തി അന്തരിച്ചു.

9 വസസ്സുമുതൽ കമ്മ്യൂണിസ്റ്റ് വിപ്ലവ നാടക വേദികളിൽ പാടി തുടങ്ങിയ ഗായികയാണ് മച്ചാട് വാസന്തി.

നാടക സിനിമ പിന്നണി ഗായിക മച്ചാട് വാസന്തി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 9:30 ഓടെ ആയിരുന്നു അന്ധ്യം. നാലു വർഷം മുൻപ് ഒരു അപകടം ഉണ്ടായി അതിന്റെ അവശതയിൽ പിന്നീട് നടക്കാൻ കഴിയുണ്ടായിരുന്നില്ല. അതിനു ശേഷമാണു മച്ചാട് വാസന്തി അവശതയിലേക്ക് ആയതും എപ്പോൾ മാന്ദ്യം സംഭവിച്ചതും.

9 വസസ്സുമുതൽ കമ്മ്യൂണിസ്റ്റ് വിപ്ലവ നാടക വേദികളിൽ പാടി തുടങ്ങിയ ഗായികയാണ് മച്ചാട് വാസന്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്നു മച്ചാട് വാസന്തിയുടെ അച്ഛൻ കൃഷ്ണൻ. ആദ്യകാലങ്ങളിൽ തന്റെ അച്ഛന്റെ കൈപിടിച്ചാണ് അവർ വിപ്ലവ ഗാനങ്ങൾ ആലപിക്കാനായി വേദിയിൽ എത്തിയിരുന്നത്. അന്ന് വേദിയിൽ ഉണ്ടായിരുന്ന എം എസ് ബാബുരാജാണ് വാസന്തിയെ പിന്നീട് നാടക-സിനിമ ഗാനങ്ങളുടെ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയർത്തുന്നത്. ബാബുരാജിന്റെ ആദ്യ സംഗീത സംവിധാനം നടത്തിയ തിരമാല എന്ന ചിത്രത്തിലെ ഗായികയും മച്ചാട് വാസന്തിയായിരുന്നു. എന്നാൽ 1975ലെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ 'ആര് ചൊല്ലിടും' എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്.

കെ.പി.എസ്.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഉൾപ്പെടെ നിരവധി നാടകങ്ങളിലും മച്ചാട് വാസന്തി അഭിനയിച്ചിട്ടുണ്ട്.കൂടുതലും കോഴിക്കോട് കേന്ദ്രികരിച്ചു നടക്കുന്ന നാടകങ്ങൾ ആയിരുന്നു. സിനിമയിലും നാടകങ്ങളിലുമായി പതിനായിരത്തിലധികം ഗാനങ്ങൾ മച്ചാട് വാസന്തി ആലപിച്ചിട്ടുണ്ട്.

'മണിമാരൻ തന്നത് പൊന്നല്ല' എന്ന ഹിറ്റ് ഗാനം യേശുദാസിനൊപ്പം മച്ചാട് വാസന്തി ആലപിച്ചിട്ടുണ്ട്. മീശമാധവനിലെ 'പത്തിരി ചുട്ടു' എന്ന ഗാനവും ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഒരുക്കിയ വടക്കും നാഥനിലെ രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഗാനവും ആയിരുന്നു മച്ചാട് വാസന്തിയുടെ അവസാന ഗാനം.

Related Articles
Next Story