മകന്റെ ചിത്രം കണ്ട് മനസ്സ് നിറഞ്ഞ് മല്ലികാ സുകുമാരൻ

എമ്പുരാന്റെ ആദ്യദിവസത്തെ ആദ്യ ഷോ കണ്ടിറങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് ചിത്രത്തിലെ അഭിനേതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ അമ്മ മല്ലികാ സുകുമാരൻ. മക്കൾക്കും ചെറുമക്കൾക്കും മരുമക്കൾക്കും ഒപ്പമാണ് മല്ലിക സുകുമാരൻ സിനിമ കാണാൻ എത്തിയത്. തിയറ്റിലെത്തിയ മോഹൻലാൽ മല്ലികയെ ചുംബനം നൽകി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നതെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രം ആഗോളതലത്തിൽ ഇന്ന് റിലീസ് ചെയ്തു. ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.