മലയാളികളുടെ സ്നേഹാദരവിന് പകരമായി പുഷ്പ 2വിൽ മലയാള ഗാനം നൽകി 'മല്ലു അർജുൻ'
നടൻ അല്ലു അർജുൻ തൻ്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ 2: ദി റൂൾ, ഇന്ത്യയിലുടനീളം പ്രമോഷൻ്റെ തിരക്കിലാണ്. നവംബർ 27 ബുധനാഴ്ച, കൊച്ചിയിൽ നടന്ന പുഷ്പ 2വിന്റെ പ്രൊമോഷനിൽ അല്ലു അർജുനും രശ്മിക മന്ദാനയും പങ്കെടുത്തിരുന്നു.
പുഷ്പ 2വിലെ ഒരു ഗാനം മലയാളത്തിൽ തുടങ്ങുന്ന വരികൾ ഉണ്ടായിരിക്കുമെന്ന് ചടങ്ങിൽ സദസ്സിനോട് സംസാരിക്കവെ അല്ലു അർജുൻ പറഞ്ഞു. കേരളത്തിലെ തന്റെ എല്ലാ ആരാധകർക്കുമുള്ള സ്നേഹാദരവായി ആണ് ഇത്. അതിനു വേണ്ടി സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദമായി കൂടി ആലോചിച്ചു ചെയ്ത ഗാനമാണ് ഇതെന്നും അല്ലു അർജുൻ പറഞ്ഞു.ആറ് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ടെങ്കിലും ഈ ഗാനത്തിൻ്റെ ആദ്യ വരികൾ മലയാളത്തിൽ മാത്രമായിരിക്കും.കേരളത്തിന്റെ ദത്തുപുത്രനായ തനിക് മലയാളികളോടുള്ള സ്നേഹം കാണിക്കാനായി ആണ് ഈ ഗാനം ഒരുക്കിയതെന്നു അല്ലു അർജുൻ കൂട്ടിച്ചേർത്തു.'മല്ലിക വാസന അമ്പുകളോ' എന്ന് തുടങ്ങുന്ന 'പീലിംഗ് ' എന്ന ഗാനമാണ് മലയാളി പ്രക്ഷകർക്കായി പുഷ്പ ടീം ഒരുക്കിയത്. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഈ ഗാനം ആദ്യമായി പ്രദർശിപ്പിച്ചതും.
കൂടാതെ താൻ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ നടന്മാരിൽ ഒരാളായ ഫഹദ് ഫാസിലിനൊപ്പം പുഷ്പയിൽ അഭിനയിക്കുന്നു. സിനിമയിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇന്ന് ഫഹദ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ, അത് ഒരു ഐക്കണിക്ക് നിമിഷമായിരുന്നേനെ എന്നും ഒപ്പം മുഴുവൻ ടീമിനും നന്ദിയും അല്ലു അർജുൻ പറഞ്ഞു. ബണ്ണി, പുഷ്പ കൂടാതെ മറ്റ് പല ചിത്രങ്ങളിലൂടെയും മികച്ച ഗാനങ്ങൾ തനിക്കു തന്ന ദേവി ശ്രീ പ്രസാദിന് നന്ദി പറയാനും അല്ലു അർജുൻ മറന്നില്ല. കേരളവുമായുള്ള തന്റെ ആത്മബദ്ധത്തിനെ കുറിച്ചും വേദിയിൽ അല്ലു അർജുൻ പറഞ്ഞു. ആര്യ എന്ന ചിത്രം സുകുമാർ ആയിരുന്നു സംവിധാനം ചെയ്തത്. അത് ഡബ്ബ് ചെയ്ത ചിത്രമായിരുന്നിട്ടും, മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആര്യയ്ക്ക് ശേഷം തനിക് കേരളത്തിൽ മികച്ചൊരു മാർക്കറ്റും, അതിലേറെ ആരാധകരും ഉണ്ടായിരുന്നു എന്ന് അല്ലു അർജുൻ പറഞണ്. അതേപോലെ ഇപ്പോൾ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2മായി എത്തിയിരിക്കുകയാണെന്നും ,കേരളത്തിലെ ആരാധകരുടെ സ്നേഹം ശരിക്കും അതിശയകരമാണെന്നും അല്ലു അർജുൻ പറയുന്നു. കൂടാതെ കൊച്ചി ലുലു മാളിൽ നടന്ന പരിപാടിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് 'നന്ദി കൊച്ചി 'എന്ന് മലയാളത്തിൽ ക്യാപ്ഷൻ കൊടുക്കാനും അല്ലു അർജുൻ മറന്നില്ല.