'ദളപതി 69'ൽ സുപ്രധാന വേഷത്തിൽ മമിതയും

രാഷ്ട്രീയത്തിൽ സജീവമാവുകയാണ് വിജയ്. ദളപതി 69 ആയിരിക്കും താരത്തിന്റെ ഒടുവിലത്തെ ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് ആണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

സിനിമയിൽ മമിതയും ഭാഗമാകുമെന്നാണ് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ ഒരു സുപ്രാധന റോളിലായിരിക്കും മമിത വേഷമിടുക. എച്ച് വിനോദും വിജയ്‌യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകൾ ചെന്നൈയിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയാണ് വിജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ 5ന് ആണ് റിലീസ് ചെയ്യുന്നത്.

Related Articles
Next Story