വീണ്ടും തിരുവനന്തപുരം സ്ലാംഗിൽ മമ്മൂക്ക ; ഹിറ്റ് സംവിധായകനൊപ്പം ചിത്രത്തിന്റെ പ്രഖ്യാപനം

ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ അഭിനയിച്ച ഫാലിമി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തിയ ആളാണ് നിതീഷ് സഹദേവൻ. 2023-ൽ പുറത്തിറങ്ങിയ ഫാമിലി കോമഡി ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ആയിരുന്നു. ഇപ്പോൾ നിതീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തിരുവനന്തപുരം സ്ലാംഗിലുള്ള ഒരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകൻ നിതീഷ് സഹദേവൻ തന്നെയാണ് ഈ കാര്യം പങ്കുവെച്ചത്.

അനുരാജ് ഓ ബി & നിതീഷ് സഹദേവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അഗ്നിവേശ് രഞ്ജിത് ആണ് പ്രോജക്ട് ഡിസൈനർ.മമ്മൂട്ടിക്കൊപ്പം ആദ്യമായി പ്രവർത്തിക്കുമ്പോൾ സംവിധായകൻ എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിയുടെ തിരുവന്തപുരം സ്ലാംഗിലുള്ള മറ്റൊരു ചിത്രമായിരിക്കും ഇത്. കൂടാതെ ഒരു ഗ്യാങ്സ്റ്റർ ചിത്രത്തിൽ താരം എത്തുമ്പോൾ വീണ്ടും പ്രേതീക്ഷകൾ ഉയരും


സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ചാള്‍സ് ഈനാശു ഡൊമനിക് എന്ന സി ഐ ഡൊമിനിക് എന്ന കഥാപാത്രമായി ആണ് മമ്മൂട്ടിയെത്തിയിരിക്കുന്നു. കൊച്ചിയില്‍ ഡിറ്റക്റ്റ് ഏജൻസി നടത്തുന്ന ഡൊമിനിക്കിന് വിക്കി എന്ന അസ്സിസ്റ്റന്റും ഉണ്ട്. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയ ചിത്രം മികച്ച അഭിപ്രയമാണ് നേടുന്നത്.മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയില്‍ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഫെബ്രുവരി 14 റീലിസ് ചെയ്യാൻ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലെർ ജേണറിൽ ഒരുങ്ങുന്ന ഗൗതം വാസുദേവമേനോനും അഭിനയിക്കുന്നു.

കൂടാതെ, മമ്മുക്ക ഇപ്പോൾ മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന MMMN എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന തൻ്റെ സിനിമയുടെ ചിത്രീകരണത്തിലാണ്, അതിൽ മോഹൻലാലും ഒരു പ്രത്യേക വേഷത്തിൽ ഉണ്ട്.

Related Articles
Next Story