തഴയപ്പെട്ട് മമ്മൂട്ടിയും കെ എസ് ചിത്രയും ; കേരളം നിർദ്ദേശിച്ച പേരുകൾ ഒഴിവാക്കി പ്രഖ്യാപിച്ച പത്മ പുരസ്‌ക്കാരങ്ങള്‍....

പത്മ പുരസ്‌ക്കാരങ്ങള്‍ക്കായി കേരളം നിർദ്ദേശിച്ച പേരുകൾ ഒഴിവാക്കിയാണ് ഇത്തവണ കേന്ദ്രം പുരസ്‌കാരങ്ങൾ നൽകിയത്. കെ.എസ് ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിയ്ക്ക് പത്മഭൂഷണും പ്രൊഫ.എം.കെ സാനുവിന് പത്മശ്രീയും നല്‍കണമെന്നായിരുന്നു കേരളത്തിന്റെ നിർദ്ദേശ പട്ടികയിൽ പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിന്റെ നിർദ്ദേശ പ്രകാരം എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് മരണനാധാര ബഹുമതിയായി പദ്മവിഭൂഷണും, ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ് പത്മഭൂഷണും മാത്രമാണ് നല്‍കിയത്.

കേരളത്തിന്റെ ശുപാർശയിൽ മമ്മൂട്ടിക്ക് പദ്മഭൂഷണും, കെ സ് ചിത്രയ്ക്ക് പദ്മവിഭൂഷണും, എഴുത്തുകാരന്‍ ടി പത്മനാഭനും പത്മഭൂഷണും നല്‍കണമെന്നതായിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ എല്ലാം പൂർണ്ണമായും തഴഞ്ഞുകൊണ്ടായിരുന്നു ഈ തവണ പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 20 അംഗ പട്ടികയായിരുന്നു കേന്ദ്രത്തിനു കേരളം നൽകിയത്. ഈ പട്ടികയിൽ ഇല്ലാത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും, സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ നല്‍കി. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവര്‍ക്കും പത്മശ്രീ നല്‍കി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പദ്മ പുരസ്‌കാരത്തിനായി മമ്മൂട്ടിയുടെ പേര് കേന്ദ്രം തഴയുകയാണ്. 1998 ൽ പത്മശ്രീ ലഭിച്ച മമ്മൂട്ടി വർഷങ്ങൾക്കിപ്പുറവും പദ്മഭൂഷന് യോഗ്യനല്ല എന്നതാണ് കേന്ദ്ര സർക്കാർ പറയാതെ പറയുന്നത്. അതിനു കാരണം കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട ആണെന്നുള്ളത് വ്യക്തം.

Related Articles
Next Story