മമ്മൂട്ടി പിന്മാറി! അയ്യങ്കാളി ആകാൻ മലയാളത്തിലെ ആക്ഷൻ ഹീറോ
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘കതിരവൻ’ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ മമ്മൂട്ടി നായകനാവില്ല. നേരത്തെ മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും ചിത്രത്തിലെ നായകനെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. സംവിധായകൻ അരുൺ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യൻങ്കാളിയായി എത്തുമെന്ന് ആദ്യം പ്രഖ്യാപനം നടത്തിയത്. എന്നാൽ മലയാളത്തിലെ ഒരു ആക്ഷൻ ഹീറോ നായകനാവുമെന്നാണ് സംവിധായകൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് കതിരവൻ നിർമ്മിക്കുന്നത്. താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.
അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ പ്രദീപ് കെ താമരക്കുളമാണ്. അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് അരുൺ രാജിൻ്റെ സംവിധാനത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം.
മെമ്മറി ഓഫ് മർഡർ, വെൽക്കം ടു പാണ്ടിമല എന്നീ ചിത്രങ്ങളുടെ കാമറയും അരുൺ രാജ് ആയിരുന്നു. വിനോദ് പറവൂർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കും.