ഡബ്ബിങിനോട് താൽപ്പര്യമില്ലാത്ത മമ്മൂക്ക, ഗൗതം വാസുദേവ് സംസാരിക്കുന്നു

ഗൗതം വാസുദേവിന്റെ ആദ്യ മലയാളസിനിമാസംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് 'ലേഡീസ് ആൻഡ് ദി പേഴ്‌സ്'. പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് തിയേറ്ററിൽ വലിയ വിജയം നേടാൻ സാധിച്ചില്ല.

മമ്മൂട്ടിയുടെ അഭിനയം പോലെ തന്നെ പ്രശംസിക്കപ്പെടുന്നതാണ് അദ്ദേഹത്തിന്റെ സൗണ്ട് മോഡ്യുലേഷനുകൾ. പൊതുവെ സിനിമകളിൽ സിങ്ക് സൗണ്ട് ഉപയോഗിക്കാനാണ് മമ്മൂട്ടിക്ക് താൽപ്പര്യം. ഡബ്ബിങ്ങിനെ അധികം അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല.

ഡോമിനിക് ആൻഡ് ദി പേഴ്‌സ് ചിത്രവുമായി ബന്ധപ്പെട്ട് സിങ്ക് സൗണ്ടിന് പ്രാധാന്യം കൊടുക്കുന്ന മമ്മൂട്ടിയുടെ അഭിപ്രായത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് സംവിധായകനും നടനും കൂടിയായ ഗൗതം വാസുദേവ്.

മമ്മൂട്ടിയുടെ മുന്‍ ചിത്രങ്ങളിലേതുപോലെ സിങ്ക് സൗണ്ട് ഫോര്‍മാറ്റിലാണ് ഡൊമിനിക്കും അണിയിച്ചൊരുക്കിയത്. ഡബ്ബിങ്ങിനോട് മമ്മൂട്ടിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് പറയുന്നത് സത്യമാണെന്ന് ഗൗതം മേനോന്‍ പറഞ്ഞു. ഒരു ആക്ടര്‍ അയാളുടെ സ്വന്തം ശബ്ദത്തില്‍ സിനിമയിലേക്ക് വരുന്നതാണ് മമ്മൂട്ടിക്കിഷ്ടമെന്നും എല്ലാം ഷൂട്ട് ചെയ്ത ശേഷം ഡബ്ബിങ് സ്റ്റുഡിയോയില്‍ വീണ്ടും റീക്രിയേറ്റ് ചെയ്യുന്നത് ശരിയല്ലെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായമെന്നും ഗൗതം മേനോന്‍ പറയുന്നു. ഡബ്ബിങ് പ്രോസസ്സില്‍ ഫേക്കായി വീണ്ടും ശബ്ദം കൊടുക്കുന്നത് ശരിയല്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും ഇതാണ് ആ നടന്റെ യഥാര്‍ത്ഥ ശബ്ദമെന്ന് പ്രേക്ഷകര്‍ അറിയണമെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായമെന്ന് എന്നാണ് ജി വി എം പറയുന്നത്.

ഡൊമിനിക്കിലെ നായികയായെത്തിയത് സുഷ്മിത ഭട്ട് ആണ്.മലയാളം ശരിയായി സംസാരിക്കാന്‍ താരത്തിന് ആകില്ല. അവര്‍ക്ക് ഡബ്ബിങ് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ അതും വേണ്ടെന്നാണ് മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് ജി.വി.എം. പറയുന്നു.പക്ഷേ സുഷ്മിതയുടെ ചില പോര്‍ഷന്‍സ് ഡബ് ചെയ്‌തെന്നും ബാക്കിയെല്ലാം സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ചെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേർക്കുന്നു. അതുപോലെ തന്നെ മമ്മൂട്ടിയുടെ ചില പോര്‍ഷനില്‍ നോയിസ് വന്നതുകൊണ്ട് ആ ഭാഗങ്ങളിലും കറക്ഷന്‍ ചെയ്തെന്ന് ജി വി എം പറയുന്നു.

സിനി ഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം വാസുദേവ് മേനോന്‍ ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്

Related Articles
Next Story